Latest News

ജീവിതത്തില്‍ കൂടുതല്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഞാന്‍ സ്വയം ആഹ്ലാദിപ്പിക്കുന്നു; നിങ്ങള്‍ എന്റെ ഇന്നലയെ അവിസ്മരണീയമാക്കി: അഭയ ഹിരൺമയി

Malayalilife
topbanner
 ജീവിതത്തില്‍ കൂടുതല്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഞാന്‍ സ്വയം ആഹ്ലാദിപ്പിക്കുന്നു; നിങ്ങള്‍ എന്റെ ഇന്നലയെ അവിസ്മരണീയമാക്കി: അഭയ ഹിരൺമയി

ലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ ഗായിക പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ  സോഷ്യല്‍മീഡിയയില്‍ സംഗീതനിശയില്‍ നിന്നുള്ള ചിത്രം  പങ്കുവച്ച് ഗായിക അഭയ ഹിരണ്‍മയി.  അഭയ ചിത്രം പങ്കുവച്ചിരിക്കുന്നത് ജീവിതത്തില്‍ കൂടുതല്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയുള്ള ആഹ്ലാദം എന്ന് കുറിച്ചാണ്. ഓര്‍മ്മകളെ എന്നും ഇങ്ങനെ കാത്തു സൂക്ഷിക്കുമെന്നും താരം കുറിച്ചു.

‘ജീവിതത്തില്‍ കൂടുതല്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഞാന്‍ സ്വയം ആഹ്ലാദിപ്പിക്കുന്നു. നന്ദി, നിങ്ങള്‍ എന്റെ ഇന്നലയെ അവിസ്മരണീയമാക്കി. ഈ ഓര്‍മ്മകളെ ഞാന്‍ എന്നും കാത്തു സൂക്ഷിക്കും’, അഭയ കുറിച്ചു.
 ചിത്രത്തിന് കമന്റുകള്‍ സയനോരയും ശ്വേത മേനോനുമടക്കം നിരവധിപ്പേരാണ് കുറിച്ചിരിക്കുന്നത്.

 ഇന്‍സ്റ്റഗ്രാമില്‍ അഭയ അടുത്തിടെയാണ് ഒരു ലക്ഷം ഫോളോവേഴ്‌സ് എന്ന നേട്ടത്തിലെത്തിയത്. ഇതിനുപിന്നാലെ  തന്റെ യൂട്യൂബ് ചാനലിലൂടെയും അഭയ നന്ദിയറിയിച്ച് ആരാധകര്‍ക്ക് മുന്നിലെത്തി. സംഗീത വിശേഷങ്ങളും ഫോട്ടോഷൂട്ട് വിഡിയോകളുമാണ് യൂട്യൂബ് ചാനലിലെ വിശേഷങ്ങള്‍.

Singer abhaya hiranmayi new post goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES