Latest News

21 ാം വയസ്സിലെ ബ്രേക്കപ്പ് എന്റെ കുഴപ്പം കൊണ്ട് സംഭവിച്ചത്; പ്രൊഫെഷന്‍ അഭിനയം ആയതുകൊണ്ടുതന്നെ വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആയില്ല; ഒളിച്ചോടി പോയി വിവാഹം കഴിക്കില്ല എന്ന് തീരുമാനിച്ചതാണ്;സൂപ്പര്‍ കണ്മണി സീരിയല്‍ നായകന്‍ അഖിന്‍ വിജയ് പ്രണയം തകര്‍ച്ചയെക്കുറിച്ച് പങ്ക് വച്ചത്

Malayalilife
21 ാം വയസ്സിലെ ബ്രേക്കപ്പ് എന്റെ കുഴപ്പം കൊണ്ട് സംഭവിച്ചത്; പ്രൊഫെഷന്‍ അഭിനയം ആയതുകൊണ്ടുതന്നെ വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആയില്ല; ഒളിച്ചോടി പോയി വിവാഹം കഴിക്കില്ല എന്ന് തീരുമാനിച്ചതാണ്;സൂപ്പര്‍ കണ്മണി സീരിയല്‍ നായകന്‍ അഖിന്‍ വിജയ് പ്രണയം തകര്‍ച്ചയെക്കുറിച്ച് പങ്ക് വച്ചത്

സീരിയലിലൂടെ അറിയപ്പെട്ട നടനാണ് അഖിന്‍ വിജയ്. മുന്‍പ് പല സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗീതാ ഗോവിന്ദം എന്ന സീരിയലിലെ കിഷോര്‍ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകര്‍ അഖിനെ കൂടുതല്‍ അറിയാന്‍ തുടങ്ങിയത്. അതില്‍ നെഗറ്റീവ് റോളിലായിരുന്നു താരം അഭിനയിച്ചത്. പിന്നീട് മഴവില്‍ മനോരമ്മയിലെ സൂപ്പര്‍ കണ്‍മണി എന്ന സീരിയലിലെ നായകനായാണ് താരത്തിനെ കാണുന്നത്. സീരിയലില്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ സപ്പോര്‍ട്ട് ചെയ്ത് കൂടെ കൂട്ടാന്‍ ആഗ്രഹിക്കുന്ന ആളാണെങ്കിലും റിയല്‍ ലൈഫില്‍ താരത്തിന്റെ പ്രണയം ബ്രേക്കപ്പിലാണ് എത്തിയത്. തന്റെ പ്രണയവും പിന്നീട് ഉണ്ടായ ബ്രേക്കപ്പിന്റെ കഥയും എല്ലാം ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍.

പ്ലസ് ടു കഴിഞ്ഞ സമയത്താണ് ആദ്യമായി അവളെ കാണുന്നത്. ഡ്രിക്ക് ചേര്‍ന്നപ്പോള്‍ സൗഹൃദത്തിലായി. പിന്നീട് അത് വളര്‍ന്ന് പ്രണയത്തിലേക്കും. ഇന്‍സ്റ്റായിലൂടെയാണ് റിലേഷന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത്. പ്രണയം തുടങ്ങിയതിന് ശേഷം 21-ാം വയസിലാണ് ആദ്യ ബ്രേക്ക് അപ്പ് ഞങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നത്. എന്റെ കുഴപ്പം കൊണ്ട് തന്നെയായിരുന്നു അന്ന് പിരിഞ്ഞത്. പ്രായം അതായിരുന്നു. അതിന്റെ പ്രശ്നം. പക്ഷേ ഒരു പോയിന്റില്‍ എത്തിയപ്പോള്‍ എനിക്ക് അവള്‍ തന്നെ മതി എന്ന ചിന്ത വന്നു. ഏകദേശം നാല് വര്‍ഷത്തോളം ആ ബ്രേക്കിപ്പിന് ഗ്യാപ്പ് വന്നിട്ടുണ്ട്. അവള്‍ തന്നെ മതി എന്ന ചിന്ത വന്നതോടെ വിവാഹത്തിലേക്ക് പോകാം എന്നായി. വീട്ടില്‍ പറയാം എന്ന് ഞാന്‍ അവളോട് പറഞ്ഞു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഈ ബന്ധത്തിന് വിഷയം ഉണ്ടാകില്ല എന്ന ഉറപ്പ് ഞങ്ങള്‍ക്ക് തോന്നി. പ്രത്യേകിച്ചും എനിക്ക്. അങ്ങനെ വീണ്ടും ബന്ധം തുടങ്ങി. ഏകദേശം രണ്ടുവര്‍ഷത്തോളം ബന്ധം തുടര്‍ന്നു.

ഇതിനിടയില്‍ ഞാന്‍ എന്റെ വീട്ടിലും അവള്‍ അവളുടെ വീട്ടിലും കാര്യങ്ങള്‍ പറഞ്ഞു. എന്റെ വീട്ടില്‍ വിഷയങ്ങള്‍ പറഞ്ഞു അവിടെ കുഴപ്പം ഉണ്ടായില്ല. എന്നാല്‍ അവളുടെ വീട്ടിലെ ചില ആളുകള്‍ക്ക് എനിക്ക് സ്ഥിരവരുമാനം ഇല്ലെന്നതിന്റെ പേരില്‍ വിഷയങ്ങള്‍ ആണ്. എനിക്ക് സ്ഥിരവരുമാനം ഉള്ള എന്തെങ്കിലും ജോലി വേണം എന്ന നിലപാട് ആയിരുന്നു അവര്‍ക്ക്. ആ സമയത്താണ് സൂപ്പര്‍ കണ്മണി ഏറ്റെടുക്കുന്നത്. അത് തീര്‍ന്നിട്ട് ഞാന്‍ വേറെ ജോലിക്ക് പോകാം എന്ന് പറഞ്ഞതുമാണ്. ഞങ്ങള്‍ രണ്ടാള്‍ക്കും ഇരുപത്തിയാറ് വയസ്സ് ആണ്. പക്ഷേ പെണ്‍കുട്ടികള്‍ക്ക് അത് വിവാഹപ്രായം ആണെന്നാണ് അവളുടെ വീട്ടുകാരുടെ പക്ഷം.

എന്റെ പ്രൊഫെഷന്‍ അഭിനയം ആയതുകൊണ്ടുതന്നെ അത് വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആയില്ല. അവള്‍ക്കും എന്റെ ഡ്യൂട്ടി ടൈമിനെ കുറിച്ച് വലിയ ധാരണയും ഉണ്ടായിരുന്നില്ല, വര്‍ക്കിന്റെ കള്‍ച്ചര്‍ കാണിച്ചുകൊടുക്കാന്‍ കൂടെ കൊണ്ട് പോകാന്‍ എനിക്കും കഴിഞ്ഞില്ല. കാള്‍ കുറവാണ്, മെസേജ് ആകുന്നില്ല എന്നതും ഞങ്ങളുടെ ബന്ധത്തെ വഷളാക്കി. ഇതിനിടയില്‍ വീട്ടില്‍ വിഷയം അവതരിപ്പിച്ചു എങ്കിലും അവര്‍ക്ക് ഒട്ടും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നെ ഞാനും നിര്ബന്ധിച്ചില്ല. അങ്ങനെ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു. ഒളിച്ചോടി പോയി വിവാഹം കഴിക്കില്ല എന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇതിനിടയിലാണ് അവള്‍ക്ക് ഒരു പ്രൊപ്പോസല്‍ വന്നത് ഇപ്പോള്‍ നിശ്ചയം ആയി. പ്രണയം കഴിഞ്ഞൊരു പോയിന്റ് ഉണ്ട്. റിയാലിറ്റി. അതില്‍ നമ്മള്‍ രണ്ടാള്‍ക്കും ഒരു കുറ്റബോധം തോന്നാന്‍ പാടില്ല. അതുകൊണ്ടുതന്നെ നമ്മള്‍ ബ്രേക്കപ്പ് ആയി.

akin vijayan reveals Break up

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES