Latest News

വലതുവശത്തൂടെ സഞ്ചരിച്ചിരുന്ന ലോറി പെട്ടെന്ന് കട്ട് ചെയ്ത് ഇടതുവശത്തേക്ക് കയറി; പൊടുന്നനെ ട്രാക്ക് മാറിയത് അപകട കാരണം;ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഷൈനിന്റെ പിതാവ് അനക്കം ഉണ്ടായിരുന്നു; ഷൈന്‍ ടോമിന്റെ ഡ്രൈവര്‍

Malayalilife
വലതുവശത്തൂടെ സഞ്ചരിച്ചിരുന്ന ലോറി പെട്ടെന്ന് കട്ട് ചെയ്ത് ഇടതുവശത്തേക്ക് കയറി; പൊടുന്നനെ ട്രാക്ക് മാറിയത് അപകട കാരണം;ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഷൈനിന്റെ പിതാവ് അനക്കം ഉണ്ടായിരുന്നു; ഷൈന്‍ ടോമിന്റെ ഡ്രൈവര്‍

70 ലക്ഷം രൂപയുടെ കാര്‍. 7 സീറ്ററിന്റെ കിയ കാര്‍ണിവല്‍ കാര്‍. അതായിരുന്നു ഇന്നു രാവിലെ അപകടത്തില്‍പ്പെട്ട ഷൈന്‍ ടോം ചാക്കോയുടെ വാഹനം. ഏറ്റവും മുന്‍ സീറ്റില്‍ അച്ഛനും ഡ്രൈവറുമാണ് ഇരുന്നിരുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു, എന്നാല്‍ സത്യമതല്ല. ഡ്രൈവറിനു പിന്നില്‍ നടുക്കായിട്ടായിരുന്നു അച്ഛന്‍ ഇരുന്നിരുന്നത്. തൊട്ടടുത്ത് അമ്മയും. ഏറ്റവും പിന്നില്‍ ഷൈന്‍ ടോം ചാക്കോ കിടക്കുകയുമായിരുന്നു. ഇപ്പോഴിതാ, അപകടത്തിന് കാരണമായത് എന്താണെന്നു വ്യക്തമാക്കിയിരിക്കുകയാണ് കാറിന്റെ ഡ്രൈവറായ അനീഷ് പാച്ചു. മുന്നില്‍ സഞ്ചരിച്ച ലോറി അപ്രതീക്ഷിതമായി പെട്ടെന്ന് ട്രാക്കുമാറി സഞ്ചരിച്ചതാണ് കാര്‍ അപകടത്തില്‍പ്പെടാന്‍ കാരണമായതെന്നാണ് അനീഷ് പറഞ്ഞിരിക്കുന്നത്. ഇടത് ട്രാക്കിലൂടെയായിരുന്നു കാര്‍ സഞ്ചരിച്ചിരുന്നത്. വലതുവശത്തൂടെ സഞ്ചരിച്ചിരുന്ന ലോറി പെട്ടെന്ന് കട്ട് ചെയ്ത് ഇടതുവശത്തേക്ക് കയറിയതോടെ ചെന്നിടിക്കുകയായിരുന്നു. പെട്ടെന്ന് ലോടി ട്രാക്ക് മാറി കയറിയതാണ് അപകടത്തിന് കാരണമായതെന്നും അനീഷ് പറഞ്ഞു.

ലോറി ട്രാക്കുമാറി കയറിയതോടെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ലോറിക്ക് പിന്നില്‍ ഇടിച്ചതോടെ കാര്‍ വലതുവശത്തെ ട്രാക്കിലേക്ക് ഉരഞ്ഞ് നീങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്നവര്‍ കുഴഞ്ഞുമറിഞ്ഞു. ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന മലയാളിയുടെ വാഹനം അതുവഴി എത്തുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഷൈനിന്റെ പിതാവ് മൂളുകയും അനങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയില്‍ മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു. കാര്‍ വന്നിടിച്ചതിന്റെ പാടുകളും കേടുപാടുകളും കര്‍ണാടക രജിസ്ട്രേഷനിലുള്ള ലോറിക്ക് പിന്നിലുണ്ട്. കാര്‍ സംഭവസ്ഥലത്ത് നിന്ന് നീക്കി പോലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് എത്തിച്ചു. ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടന്നു. ലോറി ഡ്രൈവറെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

അതേസമയം, അപകടത്തില്‍ മരിച്ച സിപി ചാക്കോയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വൈകാതെ വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള ഷൈന്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല. കാറിന്റെ എയര്‍ബാഗ് കൃത്യമായി പ്രവര്‍ത്തിച്ചതിനാലാണ് മുന്നിലിരുന്നവര്‍ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ആറു മണിയോടെ സേലത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് ചാക്കോയ്ക്ക് ജീവന്‍ നഷ്ടമായത്. കാറില്‍ ഷൈന്‍ ടോമും അച്ഛനും അമ്മയും സഹോദരനും ഡ്രൈവറും അടക്കം അഞ്ചുപേര്‍ ഉണ്ടായിരുന്നു. ഷൈന്‍ ടോമിന്റെ രണ്ടു കൈകളും ഒടിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും പരുക്കുണ്ട്. എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഷൈന്‍ ടോമിന്റെ ചികിത്സയ്ക്കായി ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു കുടുംബം. അതിനിടെയാണ് അപകടം സംഭവിച്ചത്.

shine tom chacko accident driver

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES