സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച് കന്ദ്രഗുള ശ്രീകാന്ത് നിര്‍മ്മിച്ച് ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ്, ദീപക് പറബോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിന്‍ ജോസ് ചിറമ്മേല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഡ്രാമാറ്റിക് ത്രില്ലര്‍ സിനിമയാണ് 'സൂത്രവാക്യം' പ്രേക്ഷകശ്രദ്ധ നേടി രണ്ടാം വാരത്തിലേക്ക് കടന്നു.
ഗള്‍ഫ് നാടുകളിലും മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രം ജൂലൈ 17 മുതല്‍ ഓസ്‌ട്രേലിയയിലും പ്രദര്‍ശനം ആരംഭിക്കും. ഷൈന്‍ ടോം ചാക്കോയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സൂത്രവാക്യത്തിലെ പോലീസ് ഓഫീസര്‍. നിരവധി ചിത്രങ്ങളില്‍ പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഈ കഥാപാത്രം നിലകൊള്ളുന്നു. വളരെ മാന്യമായി എന്നാല്‍ വളരെ കര്‍ക്കശക്കാരനുമായ സാമൂഹിക സേവന സന്നദ്ധനായ പോലീസ് ഓഫീസറുടെ വേഷമാണ് ഷൈന്‍ ചെയ്തത്. മനുഷ്യബന്ധങ്ങളുടെ ആഴവും, സൗഹൃദത്തിന്റെ മേന്മയും, കാരുണ്യത്തിന്റെ തലോടലും നിറഞ്ഞ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റെജിന്‍ എസ് ബാബുവാണ്.
ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായര്‍ എന്നീ പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒഴുക്കില്‍ പിന്നോക്കമാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് പരിശീലനം നല്‍കുന്ന കേരള പോലീസ് സംരംഭമായ റീകിന്‍ഡ്‌ലിംഗ് ഹോപ്പ് പോലുള്ള പ്രോഗ്രാമുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിനുള്ള പ്രസക്തി നമ്മുടെ സമൂഹത്തിനെ ബോധ്യപ്പെടുത്തുക എന്നുള്ളത് അത്യന്താപേക്ഷിതമായ ഘടകമാണ്.
കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ സമയത്ത് ഉദ്യോഗസ്ഥര്‍ വരെ അധ്യാപകരായി മാറിയത് ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഒരു ആദിവാസി ഗ്രാമത്തില്‍ പഠന കേന്ദ്രം സ്ഥാപിച്ച വിതുര പോലീസ് സ്റ്റേഷന്റെ ശ്രദ്ധേയമായ പരിശ്രമവും ഈ ചിത്രത്തിന്റെ കഥാതന്തുവിനെ സ്വാധീനിച്ചതായി അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു .
ഈ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ശ്രീറാം ചന്ദ്രശേഖരന്‍ ആണ്. എഡിറ്റര്‍- നിതീഷ് കെ ടി ആര്‍, സംഗീതം- ജീന്‍ പി ജോണ്‍സണ്‍, പ്രോജക്ട് ഡിസൈനര്‍ - അപ്പുണ്ണി സാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഡി ഗിരീഷ് റെഡ്ഢി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സൗജന്യ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ജോബ് ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ -രാജേഷ് കൃഷ്ണന്‍, വത്രാലങ്കാരം- വിപിന്‍ദാസ്, മേക്കപ്പ് -റോണി വെള്ളത്തൂവല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അബ്രൂ സൈമണ്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, സംഘട്ടനം - ഇര്‍ഫാന്‍ അമീര്‍ അസോസിയേറ്റ് ഡയറക്ടര്‍ - എം ഗംഗന്‍ കുമാര്‍, വിഘ്‌നേഷ് ജയകൃഷ്ണന്‍ , അരുണ്‍ ലാല്‍, പബ്ലിസിറ്റി ഡിസൈന്‍ - ആര്‍ മാധവന്‍, സ്റ്റില്‍സ് - ജാന്‍ ജോസഫ് ജോര്‍ജ്ജ്, ഷോര്‍ട്‌സ് ട്യൂബ് ആഡ്‌സ്.