Latest News

ആരോഗ്യാവസ്ഥയും ഭാരം വര്‍ദ്ധിച്ചതും വളരെയധികം ബാധിച്ചു; അത് തന്നെ വൈകാരികമായി തളര്‍ത്തി; ഫിറ്റ്നസ് വീണ്ടെടുക്കാനുളള കഠിനമായ യാത്ര  ആരംഭിച്ചു; എന്നിലേക്ക് തിരികെ വരുന്ന മനോഹരമായ ദിവസം; തകര്‍പ്പന്‍ ഡാന്‍സുമായി ഗ്രേസ് ആന്റണി

Malayalilife
 ആരോഗ്യാവസ്ഥയും ഭാരം വര്‍ദ്ധിച്ചതും വളരെയധികം ബാധിച്ചു; അത് തന്നെ വൈകാരികമായി തളര്‍ത്തി; ഫിറ്റ്നസ് വീണ്ടെടുക്കാനുളള കഠിനമായ യാത്ര  ആരംഭിച്ചു; എന്നിലേക്ക് തിരികെ വരുന്ന മനോഹരമായ ദിവസം; തകര്‍പ്പന്‍ ഡാന്‍സുമായി ഗ്രേസ് ആന്റണി

കഠിനമായ ഫിറ്റ്നസ് യാത്രയിലൂടെ തന്റെ ശരീരവടിവും ആത്മവിശ്വാസവും വീണ്ടെടുത്ത് നൃത്തച്ചുവടുകളുമായി തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് നടി ഗ്രേസ് ആന്റണി. 'ഡെസ്സേര്‍ട്ട്' എന്ന ജനപ്രിയ ഇംഗ്ലീഷ് ഗാനത്തിനൊപ്പം താരം കളിച്ച തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തരംഗമായിക്കഴിഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകളും അമിതഭാരവും കാരണം ദീര്‍ഘനാളായി തനിക്ക് നൃത്തം ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്ന് വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ ഗ്രേസ് തുറന്നുപറയുന്നു.

വീണ്ടും നൃത്തച്ചുവടുകള്‍ വെക്കാന്‍ കഴിഞ്ഞ നിമിഷത്തെ 'തന്നിലേക്ക് താന്‍ തന്നെ തിരികെ വന്ന മനോഹരമായ ദിവസം' എന്നാണ് താരം വിശേഷിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങളും പെട്ടെന്നുണ്ടായ ശരീരഭാരവും തന്നെ മാനസികമായി ഏറെ തളര്‍ത്തിയെന്നും, ഒരു ചുവടുപോലും വെക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നിന്നും കഠിനപ്രയത്‌നത്തിലൂടെയാണ് മെയ് വഴക്കം തിരിച്ചുപിടിച്ചതെന്നും ഗ്രേസ് കുറിച്ചു. ഈ മാറ്റത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം കൂട്ടിച്ചേര്‍ത്തു.

2016-ല്‍ പുറത്തിറങ്ങിയ 'ഹാപ്പി വെഡ്ഡിങ്' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന ഗ്രേസ് ആന്റണി, 'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. തുടര്‍ന്ന് റോഷാക്ക്, അപ്പന്‍, നുണക്കുഴി തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും താരം തന്റെ അഭിനയമികവ് തെളിയിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച മഹേഷ് നാരായണന്‍ ചിത്രം 'പേട്രിയറ്റ്', ബിജു മേനോന്‍ നായകനാകുന്ന 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' എന്നിവയാണ് ഗ്രേസിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.

വീണ്ടും ഞാനായി മാറുന്നു. എന്റെ ആരോഗ്യ സംബന്ധമായ അവസ്ഥയും ഭാരം വര്‍ദ്ധിച്ചതും എന്നെ വളരെയധികം ബാധിച്ചിരുന്നു. അതുകൊണ്ട് എനിക്ക് ഒരു ഡാന്‍സ് മൂവ് പോലും നടത്താന്‍ കഴിഞ്ഞില്ല. അത് എന്നെ വൈകാരികമായി വളരെയധികം തളര്‍ത്തി. എന്റെ ആത്മവിശ്വാസവും മെയ് വഴക്കവും വീണ്ടെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ ഫിറ്റ്നസ് വീണ്ടെടുക്കാനുളള എന്റെ കഠിനമായ യാത്ര ഞാന്‍ ആരംഭിച്ചു. ഇന്ന് ഞാന്‍ എന്നിലേക്ക് തിരികെ വരുന്ന ഏറ്റവും മനോഹരമായ ദിവസമാണ്. ഈ യാത്ര എളുപ്പമായിരുന്നില്ല, എന്നിട്ടും ഞാന്‍ അത് ചെയ്തു. നിങ്ങളുടെ എല്ലാവരുടെയും മുമ്പാകെ ഞാന്‍ ഇവിടെയുണ്ട്'. - ഗ്രേസ് ആന്റണി കുറിച്ചതിങ്ങനെ.

grace antony stunning dance comeback

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES