Latest News

കഴിഞ്ഞ മാസം ചേച്ചിയും മോള്‍ ലക്ഷ്മിയും കൂടെ വീട്ടിലെത്തി;  എന്തിനാട് നമ്മള്‍ പത്ത് പതിനഞ്ച് വര്‍ഷം മിണ്ടാതെയിരുന്നത്?' എന്ന് ചോദിച്ച് കരയുകയായിരുന്നു; ചേച്ചി കെ. ഓമനക്കുട്ടിയുമായുള്ള പിണക്കം അവസാനിപ്പിച്ച കഥ പറഞ്ഞ് എംജി ശ്രീകുമാര്‍

Malayalilife
കഴിഞ്ഞ മാസം ചേച്ചിയും മോള്‍ ലക്ഷ്മിയും കൂടെ വീട്ടിലെത്തി;  എന്തിനാട് നമ്മള്‍ പത്ത് പതിനഞ്ച് വര്‍ഷം മിണ്ടാതെയിരുന്നത്?' എന്ന് ചോദിച്ച് കരയുകയായിരുന്നു; ചേച്ചി കെ. ഓമനക്കുട്ടിയുമായുള്ള പിണക്കം അവസാനിപ്പിച്ച കഥ പറഞ്ഞ് എംജി ശ്രീകുമാര്‍

ലേഖയെ വിവാഹം കഴിച്ചതോടെയാണ് എം ജി ശ്രീകുമാറിന് തന്റെ പ്രിയപ്പെട്ടവരെ നഷ്ടമായത്. ബന്ധുക്കളും വീട്ടുകാരുമെല്ലാം അതിനു ശേഷം എം ജിയില്‍ നിന്നും അകലുകയായിരുന്നു. അതു മുതലെടുത്ത് കുറേപ്പേരും ഉണ്ടായിരുന്നു. എങ്കിലും ഇപ്പോഴിതാ, വര്‍ഷങ്ങളോളം നീണ്ട കാരണമില്ലാത്ത ആ പിണക്കം എല്ലാം അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് വര്‍ഷങ്ങള്‍ നീണ്ട ആ പിണക്കം അവസാനിച്ചത്. എം.ജി ശ്രീകുമാറിന്റെ എറണാകുളത്തെ വീട്ടിലേക്ക് ചേച്ചി ഓമനക്കുട്ടിയും മകള്‍ ലക്ഷ്മിയും അപ്രതീക്ഷിതമായി കടന്നുവരികയായിരുന്നു. വീട്ടിലെത്തിയ ചേച്ചി അനിയനായ എം.ജിയെ കെട്ടിപ്പിടിച്ചുകൊണ്ട്, 'എടാ, എന്തിനാടാ നമ്മള്‍ പത്ത് പതിനഞ്ച് വര്‍ഷം മിണ്ടാതെയിരുന്നത്?' എന്ന് ചോദിച്ച് കരയുകയായിരുന്നു അവര്‍. 'അക്കന്‍' എന്നാണ് എംജി ചേച്ചിയെ വിളിക്കുന്നത്. ഏറെ വികാരാധീനമായ ആ നിമിഷത്തില്‍ ചേച്ചി എം.ജിയുടെ ഭാര്യ ലേഖയെയും കെട്ടിപ്പിടിച്ച് കരയുകയും സ്നേഹത്തോടെ ഉമ്മ നല്‍കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ ഒത്തുചേരല്‍ ഇപ്പോഴും പൂര്‍ണ്ണമായി വിശ്വസിക്കാന്‍ എംജിയ്ക്കും ഭാര്യയ്ക്കും കഴിഞ്ഞിട്ടില്ല. അത്രമേല്‍ സ്നേഹമുള്ളൊരു കുടുംബമാണ് അവരുടേത്. വീട്ടില്‍ നിന്നും തിരികെ മടങ്ങുന്നതിന് മുന്‍പ് അനിയത്തിയായ ലേഖയ്ക്ക് മനോഹരമായൊരു സാരിയും സമ്മാനിച്ചാണ് ചേച്ചി ഓമനക്കുട്ടി യാത്രയായത്. ചേട്ടന്‍ ഹരിഹരനും ചേച്ചി ഓമനക്കുട്ടിയ്ക്കും തനിക്കും ദൈവം തന്ന സംഗീതത്തെ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും, ചോരബന്ധത്തിന്റെ വില മറ്റെന്തിനേക്കാളും വലുതാണെന്നും എം.ജി ശ്രീകുമാര്‍ പറയുന്നു.

പ്രശസ്ത ഗായികയായ കെ. ഓമനക്കുട്ടി എം.ജിയുടെ സ്വന്തം ചേച്ചിയാണ്. അമ്മയുടെ സ്ഥാനത്താണ് അദ്ദേഹം ചേച്ചിയെ കാണുന്നത്. എന്നാല്‍ കഴിഞ്ഞ 10-15 വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ യാതൊരുവിധ സംസാരവുമില്ലായിരുന്നു. ചേച്ചിയുമായുള്ള പിണക്കം മാറിയതിന് ശേഷം തിരുവനന്തപുരത്തുള്ള തങ്ങളുടെ തറവാടായ 'മേടയില്‍' വീട്ടിലേക്ക് എം.ജിയും ലേഖയും വീണ്ടും എത്തിയിരുന്നു. ഈ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. 'ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓടക്കുഴലൂതി, മേടയില്‍ വീട്ടില്‍ ഒരുപാട് ഓര്‍മ്മകള്‍' എന്ന അടിക്കുറിപ്പോടെയാണ് ചേച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. അന്തരിച്ച ജ്യേഷ്ഠന്‍ കെ.ജെ ഹരിഹരന്‍ ഉണ്ടായിരുന്ന സമയത്ത് തന്നെ ഈ ഒത്തുചേരല്‍ നടക്കണമായിരുന്നുവെന്നും എങ്കിലും ഈ ആഗ്രഹിച്ച കാഴ്ച കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നുമാണ് ആരാധകര്‍ ഈ ചിത്രത്തിന് താഴെ കമന്റുകള്‍ കുറിക്കുന്നത്.

ഇതേക്കുറിച്ച് എം.ജിയുടെ ഭാര്യ ലേഖയ്ക്കും ചില കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടായിരുന്നു. ആരെയും ജീവിതത്തില്‍ വേദനിപ്പിക്കാതിരിക്കുക എന്നാണ് താന്‍ എപ്പോഴും പറയാറുള്ളതെന്ന് ലേഖ വ്യക്തമാക്കുന്നു. ഒരാളുടെ കണ്ണുനീര് വീഴ്ത്തിയാല്‍ കാലം അത് നമുക്ക് പലിശ സഹിതം തിരിച്ചുതരും. അതിനാല്‍ ആരോടും പ്രതികാരം മനസ്സില്‍ വെക്കാതെ എന്തെങ്കിലുമുണ്ടെങ്കില്‍ സംസാരിച്ച് തീര്‍ക്കുകയാണ് വേണ്ടത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെ രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കാറുള്ളതെന്നും സബ്സ്‌ക്രൈബ് ചെയ്യാനോ ലൈക്ക് ചെയ്യാനോ ആരോടും നിര്‍ബന്ധിക്കാറില്ലെന്നും ലേഖ തുറന്നുപറഞ്ഞു.


 

mg sreekumar meet omanakutty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES