ഗായകന്‍ എം.ജി. ശ്രീകുമാര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജിമ്മില്‍ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയ്ക്കൊപ്പമാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തത്. 'താളം ഇല്ലെങ്കിലും, പാട്ടിനൊപ്പം കൈകാലുകള്‍ അനക്കി ചുവടുവെച്ചാല്‍ മതി; അതുതന്നെ ഒരു വ്യായാമമാണ്,' എന്ന ആശയമാണ് ശ്രീകുമാര്‍ പങ്കുവച്ചത്. മരണമടഞ്ഞ സുഹൃത്ത്, ഡോ. ജയമോഹന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ പറഞ്ഞ വാക്കുകളാണിത് എന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം:
പാട്ടിനൊപ്പം ആരോഗ്യവും...
ഇത് എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു ഡോക്ടര്‍ ജയമോഹന്‍, അദ്ദേഹം ഇപ്പൊ നമ്മളോടൊപ്പം ഇല്ല.. അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നോട് പറഞ്ഞൊരു ആശയം. പെട്ടന്ന് ഇത് കണ്ടപ്പോള്‍ പോസ്റ്റ് ചെയ്യാന്‍ തോന്നി. ആദ്ദേഹം പറഞ്ഞത് കൃത്യമായ സ്റ്റെപ്‌സ് ഒന്നും വേണ്ട പാട്ടിനൊപ്പം ചിലര്‍ക്ക് താളം ഇല്ലെങ്കില്‍ പോലും അവര്‍ക്ക് പറ്റുന്ന രീതിയില്‍ കൈകാലുകള്‍ അനക്കി കുറെ സ്റ്റെപ്‌സ് ചെയ്താല്‍ മതി. ദാറ്റ്‌സ് ആന്‍ എക്‌സൈസ് പ്ലെസ്. നമ്മുടെ മനസ്സിന് കിട്ടുന്ന ആരോഗ്യവും സന്തോഷവും .. ഓള്‍ ദ ബെസ്റ്റ്.
ഗായകന്റെ പോസ്റ്റ് നിരവധി ആരാധകരും സുഹൃത്തുക്കളും ആവേശത്തോടെ സ്വീകരിച്ചു. സംഗീതത്തോടൊപ്പം ആരോഗ്യസംരക്ഷണത്തെയും സന്തോഷത്തെയും ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.