ചേരുവകള്‍
വറുത്ത അരിപ്പൊടി -1 കപ്പ്
ശര്‍ക്കര പാനി - 2 കപ്പ്
നെയ്യ് - 4 സ്പൂണ്‍
ഏലയ്ക്കാ പൊടി -1 സ്പൂണ്‍
തേങ്ങ കൊത്ത് -1/2 കപ്പ്
എണ്ണ - 1/2 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
വറുത്ത അരിപ്പൊടിയിലേയ്ക്ക് ആവശ്യത്തിന് ശര്‍ക്കരപ്പാനിയും നെയ്യും ഏലയ്ക്കാപ്പൊടിയും തേങ്ങാക്കൊത്ത് നെയ്യില്‍ വറുത്തതും ചേര്‍ത്ത് കൊടുക്കുക. അതിനുശേഷം നല്ലതു പോലെ കുഴച്ചെടുക്കുക. ഇനി ഇതിനെ ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് എണ്ണയിലേയ്ക്ക് വറുത്തെടുക്കാവുന്നതാണ്. സദ്യക്ക് ഉപ്പിരിക്കും ശര്‍ക്കരവരട്ടിക്കും ഒപ്പം വിളമ്പാം