ചേരുവകള്‍
സാലഡ് വെള്ളരിക്ക 1തൊലി ചേര്‍ത്ത് നന്നായി അരിഞ്ഞത്
ഒലിവ് ഓയില്‍ 1/2 ടീസ്പൂണ്‍
പുതിനയും മല്ലിയിലയും, അരിഞ്ഞത്1/2 ടീസ്പൂണ്‍
ഉപ്പ്
കുരുമുളക് പൊടി 1 ടീസ്പൂണ്‍
നാരങ്ങ നീര് 1 ടീസ്പൂണ്‍
മുളക് പൊടി, ഓപ്ഷണല്‍
എങ്ങനെ ഉണ്ടാക്കാം
ഒരു പാനില്‍ എണ്ണ ചൂടാക്കി വെള്ളരിക്ക കഷ്ണങ്ങള്‍ ചേര്‍ക്കുക. ഉയര്‍ന്ന തീയില്‍, ഇരുവശവും ഏകദേശം രണ്ട്-മൂന്ന് മിനിറ്റ് ഇളക്കുക. പുതിനയും മല്ലിയിലയും ചേര്‍ത്ത് ഇളക്കുക. ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് ഇളക്കി ഒരു പ്ലേറ്റിലേക്ക് മാറ്റുക. നാരങ്ങ നീര് ചേര്‍ത്ത് അവസാനമായി മിക്‌സ് ചെയ്യുക. കുറച്ച് മുളക് പൊടി ചേര്‍ത്തും കഴിക്കാവുന്നതാണ്.