നടിയും അവതാരകയുമായ ദേവിക നമ്പ്യാരും സംഗീത സംവിധായകന്‍ വിജയ് മാധവും സമൂഹമാധ്യമങ്ങള്‍ക്ക് ഏറെ സുപരിചിതരാണ്. യൂട്യൂബ് ചാനലും ഇന്‍സ്റ്റഗ്രാം റീലുകളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും.വിജയ് മാധവ് പങ്കുവച്ച ഒരു ത്രോബാക്ക് ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇണങ്ങിയും പിണങ്ങിയും വേര്‍പിരിയലിന്റെ വക്കിലെത്തിയ തങ്ങളുടെ ബന്ധം വിവാഹത്തിലേക്ക് എത്താന്‍ നിമിത്തമായൊരു ചിത്രമാണ് വിജയ് മാധവ് പങ്കിട്ടിരിക്കുന്നത്.
കുഞ്ഞുങ്ങളായ ആത്മജ മഹാദേവിന്റെയും ഓം പരമാത്മയുടെയുടെയും ഒപ്പം മനോഹരമായ ദാമ്പത്യം ആസ്വദിക്കുകയാണ് ഇരുവരും.രണ്ടു ചെറിയ കുഞ്ഞുങ്ങളെ നിലത്തു വെക്കാതെ വളര്‍ത്തി വലുതാക്കേണ്ട ചുമതലയുമായി ഇരുവരും തിരക്കിലാണ്. വിജയ് പാട്ടുകാരനും, ദേവികയെ സിനിമാ, സീരിയല്‍ അഭിനേത്രിയുമായാണ് പ്രേക്ഷകര്‍ക്ക് പരിചയം. ഒരുവേള ചാനല്‍ പരിപാടികളുടെ അവതാരകയായും ദേവിക നമ്പ്യാര്‍ തിളങ്ങിയിട്ടുണ്ട്. വിവാഹശേഷം, ദേവിക പൂര്‍ണസമയവും വീട്ടമ്മയാണ്. അധികകാലം കഴിയും മുന്‍പേ അവര്‍ക്ക് മൂത്തമകനായ ആത്മജ മഹാദേവ് പിറന്നു. പിന്നീട് മകന് ഒരു വയസ് പിന്നിട്ടതും മകള്‍ പരമാത്മയും
പ്രണയം പ്രപ്പോസ് ചെയ്യുക ഒന്നുമായിരുന്നില്ല, ഒന്നിച്ച് ചില പ്രോഗ്രാമുകളിലൊക്കെ പങ്കെടുത്തത്തോടെ തോന്നിയ സൗഹൃദം, ഇനി ഒന്നിച്ച് ജീവിച്ചാലോ എന്ന് തോന്നി. പക്ഷേ ഒരു ഘട്ടം എത്തിയപ്പോള്‍ അടിച്ചു പിരിഞ്ഞു. പക്ഷേ വീണ്ടും ഒന്നിക്കാന്‍ കാരണമായത്ത് ഒരു കല്യാണ ഫോട്ടോ ആണെന്ന് വിജയ് മാധവ് പറയുന്നു. ഇന്ന് വിജയ് മാധവിന്റെയും ദേവിക നമ്പ്യാരുടെയും വിവാഹ നിശ്ചയ വാര്‍ഷികമാണ്. ഈ അവസരത്തിലാണ് തങ്ങള്‍ വീണ്ടും ഒന്നിക്കാന്‍ ഇടയായ സാഹചര്യത്തെ കുറിച്ച് ഗായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
May 5 2016 ഉച്ചക്ക് 1.42 ന് എന്റെ അനിയത്തിയുടെ കല്യാണത്തിന് ഈ പടം എടുത്ത ഒറ്റ കാരണം കൊണ്ടാണോ ഞാനും ദേവികയും ഒരുമിച്ചത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.... കാരണം ഞങ്ങള്‍ അടിച്ച് പിരിഞ്ഞ് ഇനി ഈ ബന്ധം ശരിയാവില്ല എന്ന് ഉറപ്പിച്ച് ദേവികയെ ഞാന്‍ ഫോണില്‍ ബ്ലോക്ക് ചെയ്തു സമാധാനമായിട്ട് വീട്ടില്‍ ടിവി കണ്ടു കിടന്നപ്പോള്‍ ആണ് എന്റെ അനിയത്തി നന്ദു, ഈ പടം അയച്ച് തന്നിട്ട്
വെറുതെ അഹങ്കാരം കാണിക്കാതെ ഈ കൊച്ചിനെ കെട്ടാന്‍ നോക്ക് ...
കണ്ടില്ലേ നിങ്ങള്‍ ബെസ്റ്റ് ജോഡി ആണ്... ഇതിലും നല്ലതൊന്നും ഇനി നിനക്ക് കിട്ടാന്‍ പോണില്ല... എന്നൊക്കെ അവളുടെ ഭാഷയില്‍ പറഞ്ഞത് എന്നെ ചിന്തിപ്പിച്ചു...അങ്ങനെയാണ് ഞങ്ങള്‍ വീണ്ടും ഒരുമിക്കാന്‍ കാരണമായത്, ഓരോരോ ജീവിതങ്ങള്‍ ... വന്നവഴികള്‍ ഇടക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാം ആരോ നിശ്ചയിച്ചത് നമ്മള്‍ വെറുതെ ജീവിക്കുകയല്ലേ എന്ന് തോന്നിപോകും ഹാപ്പി എന്‍ഗേജ്മെന്റ് ആനിവേഴ്സറി' വിജയ് മാധവ് കുറിച്ചു.
2022 ജനുവരി 22-ന് ഗുരുവായൂര്‍ അമ്പലത്തില്‍വെച്ചായിരുന്നു ദേവിക നമ്പ്യാരും വിജയ് മാധവും വിവാഹിതരായത്. എം.എ.നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയല്‍ ലോകത്ത് എത്തുന്നത്. ബാലാമണി, രാക്കുയിലില്‍ തുടങ്ങിയ പരമ്പരകള്‍ ദേവികയ്ക്ക് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നല്‍കി. അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവല്‍, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാന്‍ ബാക്കിവച്ചത്, വസന്തത്തിന്റെ കനല്‍വഴികളില്‍, കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്.