'പവിത്രം' എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയ നടിയായ സുരഭി സന്തോഷിന് കാലിന് പരിക്ക്. തന്റെ ആരോഗ്യവിവരങ്ങള്‍ നടി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്. കാലിന് പരിക്കേറ്റെങ്കിലും സുഖപ്പെട്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ പൂര്‍ണ്ണമായി സുഖപ്പെടാന്‍ ഇനിയും എട്ടാഴ്ചയോളം സമയം എടുത്തേക്കാമെന്നും അവര്‍ അറിയിച്ചു.
'എന്റെ കാല്‍ സുഖപ്പെട്ടു വരുന്നു. പക്ഷേ, പൂര്‍ണമായും സുഖപ്പെടണമെങ്കില്‍ കുറച്ചു നാള്‍ കൂടി കാത്തിരിക്കണം. അതിന് ഇനിയും എട്ടാഴ്ച കൂടി എടുത്തേക്കാം. എങ്കിലും പതുക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. നിങ്ങള്‍ എന്നെക്കുറിച്ച് അന്വേഷിച്ചതിനും എന്റെ കാര്യങ്ങള്‍ ഓര്‍ക്കുന്നതിനും എല്ലാവര്‍ക്കും നന്ദി. എല്ലാവരുടെയും മെസേജുകള്‍ക്ക് മറുപടി തരാന്‍ കഴിയാത്തതിന് ക്ഷമാപണം അറിയിക്കുന്നു', സുരഭി സന്തോഷ് കുറിച്ചു.
ഓണപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും കാലിന് പറ്റിയ പരിക്ക് കാരണമാണെന്നും അവര്‍ ഒരു കമന്റില്‍ വ്യക്തമാക്കി. നിരവധി പേരാണ് സുരഭിക്ക് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്ന് കമന്റ് ബോക്‌സില്‍ എത്തുന്നത്.