മലയാള സിനിമയിലെ രണ്ട് പ്രമുഖ താരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍ താരതമ്യം നടത്തുന്ന ആരാധക യുദ്ധം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ചിരിക്കുകയാണ്. ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് ആരാധകര്‍ തമ്മില്‍ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ച് കടുത്ത വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ *''അയാം ഗെയിം''*യും പൃഥ്വിരാജിന്റെ *''ഖലീഫ''*യുമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. തമിഴ്, തെലുങ്ക് സിനിമകളിലൂടെയും ദുല്‍ഖര്‍ ദേശീയതലത്തില്‍ ശക്തമായ സാന്നിധ്യം നേടിയതായി ആരാധകര്‍ അവകാശപ്പെടുന്നു. മറുവശത്ത്, പാന്‍-ഇന്ത്യന്‍ തലത്തില്‍ മലയാള സിനിമയെ പരിചയപ്പെടുത്തിയത് പൃഥ്വിരാജ് തന്നെയാണെന്നും, അഭിനയത്തിലും സംവിധാനത്തിലും അദ്ദേഹത്തിന്റെ കഴിവ് അനുപമമാണെന്നും പൃഥ്വിയുടെ ആരാധകര്‍ വാദിക്കുന്നു.
ഇരുവരുടേയും സിനിമകളുടെ വിജയപരാജയ പട്ടികകള്‍ സോഷ്യല്‍ മീഡിയയില്‍ താരതമ്യം ചെയ്യപ്പെടുന്നുണ്ട്. ചില ആരാധകര്‍ മീമുകളും വീഡിയോകളുമുപയോഗിച്ച് പരസ്പരം കളിയാക്കുകയും ചെയ്യുന്നുണ്ട്.
മമ്മൂട്ടിമോഹന്‍ലാല്‍ ആരാധകര്‍ക്കിടയിലെ പഴയ തര്‍ക്കങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ഈ പുതിയ പോര് എന്ന് സിനിമപ്രേമികള്‍ പറയുന്നു. എങ്കിലും, പൃഥ്വിരാജും ദുല്‍ഖറും യഥാര്‍ത്ഥ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളാണെന്നും ഇത്തരം ആരാധക പോരാട്ടങ്ങള്‍ താരങ്ങള്‍ക്കും മലയാള സിനിമയ്ക്കും ഗുണം ചെയ്യില്ലെന്നും സിനിമാ നിരൂപകര്‍ അഭിപ്രായപ്പെടുന്നു.