വിമാനയാത്രയ്ക്കിടെ പാദരക്ഷകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പലര്‍ക്കും അറിയില്ല. യാത്രക്കാര്‍ വിമാനത്തില്‍ കയറുമ്പോള്‍ ഫ്ളൈറ്റ് അറ്റന്‍ഡന്റുമാര്‍ ചെരുപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതും ഇതുകൊണ്ടാണ്. പലര്‍ക്കും തോന്നാറുള്ള പോലെ ഭംഗിയല്ല, സുരക്ഷയാണ് അവര്‍ നോക്കുന്നത്.
സുരക്ഷയാണ് മുന്‍ഗണന
ഹൈഹീല്‍സ്, വലിയ ബൂട്ടുകള്‍ തുടങ്ങിയ ചില പാദരക്ഷകള്‍ വിമാനത്തിനുള്ളില്‍ അസൗകര്യം സൃഷ്ടിക്കാം. എളുപ്പത്തില്‍ ഊരിമാറ്റാവുന്നതും കാല് പൂര്‍ണമായി മൂടുന്നതുമായ ചെരുപ്പുകളാണ് സുരക്ഷിതം. വഴുതി വീഴാന്‍ സാധ്യത കുറയ്ക്കാനും അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ പുറത്ത് കടക്കാനും ഇത്തരം ചെരുപ്പുകള്‍ സഹായിക്കും.
അപകടസാധ്യതയും ചെരുപ്പും
എന്തെങ്കിലും അപകടമുണ്ടായാല്‍ വിമാനം വിടാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. ഇവാക്വേഷന്‍ സ്ലൈഡുകള്‍ പോലുള്ള സൗകര്യങ്ങള്‍ ഹൈഹീല്‍ പോലുള്ള കൂര്‍ത്ത ചെരുപ്പുകള്‍ കൊണ്ട് കേടുപാടുകള്‍ സംഭവിക്കാം. അതിനാല്‍ ഇത്തരം ചെരുപ്പുകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
യാത്രയ്ക്കുള്ള മികച്ച തിരഞ്ഞെടുപ്പ്
ഫ്‌ലാറ്റായ ചെരുപ്പുകളാണ് വിമാനയാത്രയ്ക്ക് അനുയോജ്യം. ഒരേസമയം സുരക്ഷയും സൗകര്യവും ഉറപ്പാക്കാന്‍ ഇത് സഹായിക്കും. ടേക്ക് ഓഫ്, ലാന്‍ഡിംഗ്, ടര്‍ബുലന്‍സ് തുടങ്ങിയ ഘട്ടങ്ങളില്‍ പാദരക്ഷകള്‍ ധരിച്ചിരിക്കുക. കൂടാതെ, യാത്രയ്ക്കിടെ ഒരു ജോഡി സോക്സ് കൈവശം സൂക്ഷിക്കുന്നതും നല്ലതാണ്. ഒറ്റവാക്കില്‍, വിമാനയാത്രയ്ക്കായി ശരിയായ പാദരക്ഷ തിരഞ്ഞെടുക്കുന്നത് യാത്രയുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും തുല്യമായി പ്രധാനമാണ്.