ലോകത്തിലെ ഏറ്റവും സമയം എടുക്കുന്ന വിമാന റൂട്ടുകള്‍; പരിചയപ്പെട്ടാലോ

Malayalilife
ലോകത്തിലെ ഏറ്റവും സമയം എടുക്കുന്ന വിമാന റൂട്ടുകള്‍; പരിചയപ്പെട്ടാലോ

1903 ഡിസംബർ 17-ന് വെറും 12 സെക്കൻഡിനുള്ളിൽ 120 അടി ദൂരം പറന്ന റൈറ്റ് സഹോദരങ്ങളുടെ വിമാനമാണ് ലോകത്തിലെ ആദ്യ പറക്കലിന്റെ തുടക്കം കുറിച്ചത്. ഇന്ന് ആ ചരിത്ര നിമിഷം മനുഷ്യരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ വ്യോമയാത്രയായി മാറിയിരിക്കുന്നു. മണിക്കൂറുകളോളം നീളുന്ന ദീർഘദൂര യാത്രകളും 14,000 കിലോമീറ്ററോളം ദൂരം മറികടക്കുന്ന റൂട്ടുകളും ഇന്ന് സാധാരണ സംഭവമാണ്.

???? ന്യൂയോർക്ക് – സിംഗപ്പൂർ
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര. സിംഗപ്പൂർ എയർലൈൻസ് നടത്തുന്ന ഈ സർവീസിന് 15,346 കിലോമീറ്റർ മറികടക്കാൻ 18 മണിക്കൂറും 40 മിനിറ്റും വേണ്ടിവരും. എയർബസ് A350-900ULR വിമാനങ്ങൾ ഉപയോഗിക്കുന്നു. ബിസിനസ്, പ്രീമിയം ഇക്കോണമി ക്ലാസുകൾ മാത്രം ലഭ്യം.

???? സിംഗപ്പൂർ – നെവാർക്ക്
15,325 കിലോമീറ്റർ ദൂരം 18 മണിക്കൂറും 35 മിനിറ്റിലും. സമയം, ദൂരത്തിൽ ലോകത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ യാത്ര.

???? ന്യൂയോർക്ക് – ഓക്ക്ലാൻഡ്
എയർ ന്യൂസീലാൻഡും ക്വാണ്ടാസും നടത്തുന്ന സർവീസുകൾ. 14,207 കിലോമീറ്റർ മറികടക്കാൻ 18 മണിക്കൂർ. ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ. 2026 മുതൽ സ്‌കൈനെസ്റ്റ് സ്ലീപ്പിംഗ് പോഡുകൾ കൂടി ഉൾപ്പെടുത്തും.

???? ബെംഗളൂരു – സാൻഫ്രാൻസിസ്കോ
ഇന്ത്യയിലെ ഏക സർവീസ്. എയർ ഇന്ത്യ നടത്തുന്ന ഈ സർവീസ് 14,002 കിലോമീറ്റർ ദൂരം 17 മണിക്കൂറും 55 മിനിറ്റും കൊണ്ട് മറികടക്കും. ബോയിങ് 777-200LR വിമാനങ്ങൾ ഉപയോഗിക്കുന്നു.

???? ലോസ് ആഞ്ചലസ് – സിംഗപ്പൂർ
14,101 കിലോമീറ്റർ, 17 മണിക്കൂറും 35 മിനിറ്റും. ഇക്കോണമി ക്ലാസ് ഇല്ലാത്ത വിമാനയാത്ര.

???? ഡാലസ് – മെൽബൺ
14,468 കിലോമീറ്റർ 17.35 മണിക്കൂറിൽ. ബോയിങ് 787-9 ഡ്രീംലൈനർ സർവീസ്.

???? പെർത്ത് – ലണ്ടൻ
2018-ൽ ആരംഭിച്ച സർവീസ്. 15,000 കിലോമീറ്റർ ദൂരം 17.30 മണിക്കൂറിൽ മറികടക്കുന്നു.

???? ഡാലസ് – സിഡ്നി
13,808 കിലോമീറ്റർ ദൂരം 17.15 മണിക്കൂറിൽ. 2025 മുതൽ എയർബസ് A380 വിമാനങ്ങൾ ഉൾപ്പെടുത്തി അധിക ഫസ്റ്റ് ക്ലാസ് സീറ്റുകൾ ഒരുക്കിയിട്ടുണ്ട്.

???? ഓക്ക്ലാൻഡ് – ദോഹ
ഖത്തർ എയർവേയ്സ് നടത്തുന്ന 14,533 കിലോമീറ്റർ ദൂരം 17.20 മണിക്കൂറിൽ. ക്യുസ്യൂട്ട് ബിസിനസ് ക്ലാസ് പ്രത്യേക ആകർഷണം.

???? ഓക്ക്ലാൻഡ് – ദുബൈ
എമിറേറ്റ്സിന്റെ 17.05 മണിക്കൂർ ദൈർഘ്യമുള്ള സർവീസ്. ഇരുനില എയർബസ് A380 വിമാനങ്ങൾ. പ്രൈവറ്റ് സ്യൂട്ട്, ബിസിനസ്, ഇക്കോണമി കാബിനുകൾ സൗകര്യമായി ലഭിക്കും.

world largest air route

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES