ബെംഗളൂരുവിൽ നിന്ന് ബാങ്കോക്കിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസ് ആരംഭിക്കുന്നു. ഒക്ടോബർ 18 മുതൽ പ്രതിദിനം ലഭ്യമാകുന്ന ഈ നേരിട്ടുള്ള വിമാന സർവീസ്, യാത്രാ പ്രേമികൾക്ക് തായ്ലൻഡ് യാത്ര സുലഭമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ആരംഭ ഓഫറുകളുടെ ഭാഗമായി, എക്‌സ്പ്രസ് വാല്യൂ നിരക്കിൽ ബെംഗളൂരു – ബാങ്കോക്ക് റൗണ്ട് ട്രിപ്പ് വെറും ₹16,800-ലും, ഏകദേശം യാത്ര ചെയ്യുവാൻ വെറും ₹9,000-ലും ടിക്കറ്റ് ലഭ്യമാണ്.
സമയം:
ബെംഗളൂരുവിൽ നിന്ന് രാവിലെ 11 മണിക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 4:45-ന് ബാങ്കോക്കിൽ എത്തും.
ബാങ്കോക്കിൽ നിന്ന് വൈകിട്ട് 5:45-ന് പുറപ്പെടുന്ന വിമാനം രാത്രി 8:30-ന് ബെംഗളൂരുവിൽ തിരിച്ചെത്തും.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ബെംഗളൂരുവിലേക്ക് നിലവിലുള്ളതിനാൽ, കേരളത്തിലെ യാത്രക്കാരും ഈ പുതിയ സർവീസിലൂടെ പ്രയോജനം നേടും.
യാത്രയെ കൂടുതൽ സൗകര്യപ്രദമാക്കാൻ, പുതിയ വിമാനങ്ങളിൽ എക്‌സ്പ്രസ് ബിസ് സീറ്റുകൾ, രുചികരമായ ഭക്ഷണം, കൂടാതെ എക്‌സ്പ്രസ് എഹെഡ് സേവനത്തിലൂടെ മുൻഗണനാപൂർവമായ ചെക്ക്-ഇൻ, ബോർഡിങ്, ബാഗേജ് കൈകാര്യം എന്നിവയും ലഭ്യമാക്കുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.