ബിഗ് ബോസില്‍ പറയാന്‍ വേണ്ടി ഞങ്ങളുണ്ടാക്കിയ സ്റ്റോറിയല്ല;ഇതെല്ലാം ഞങ്ങള്‍ അനുഭവിച്ചതാ; നെഗറ്റീവ് കമന്റുകള്‍ കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നി; ബിന്നിയുടെ ആ തുറന്നുപറച്ചിലില്‍ വിശദികരണവുമായി നൂബിന്‍ 

Malayalilife
 ബിഗ് ബോസില്‍ പറയാന്‍ വേണ്ടി ഞങ്ങളുണ്ടാക്കിയ സ്റ്റോറിയല്ല;ഇതെല്ലാം ഞങ്ങള്‍ അനുഭവിച്ചതാ; നെഗറ്റീവ് കമന്റുകള്‍ കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നി; ബിന്നിയുടെ ആ തുറന്നുപറച്ചിലില്‍ വിശദികരണവുമായി നൂബിന്‍ 

ബിഗ് ബോസ് മലയാളം സീസണ്‍ 7ലെ മത്സരാര്‍ത്ഥി ബിന്നി സെബാസ്റ്റ്യന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ വിശദീകരണവുമായി ഭര്‍ത്താവും നടനുമായ നൂബിന്‍. ബിഗ് ബോസില്‍ ബിന്നി പങ്കുവെച്ച ജീവിതാനുഭവങ്ങള്‍ കെട്ടിച്ചമച്ച കഥകളാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'ഗീതാഗോവിന്ദം' എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് ബിന്നി സെബാസ്റ്റ്യന്‍. ബിഗ് ബോസിലെത്തിയ ബിന്നി, താന്‍ മൂന്നു വയസ്സുള്ളപ്പോള്‍ കുടുംബം നോക്കാന്‍ അമ്മ വിദേശത്തേക്ക് പോയതും, ഗള്‍ഫില്‍ ജോലി ചെയ്താണ് തന്നെയും സഹോദരനെയും പഠിപ്പിച്ചതെന്നും, പല ബന്ധുവീടുകളിലായി കഴിഞ്ഞിരുന്നതായും വെളിപ്പെടുത്തിയിരുന്നു. ഈ വാക്കുകള്‍ കേട്ട് പലരും കണ്ണീര്‍ പൊഴിച്ചെങ്കിലും, ബിഗ് ബോസിനു വേണ്ടി ബിന്നി ഉണ്ടാക്കിയ കഥകളാണെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ വിമര്‍ശനങ്ങളെക്കുറിച്ചുള്ള തന്റെ വേദന നൂബിന്‍ പങ്കുവെച്ചു.

 'ബിന്നിയുടെ വീഡിയോ കണ്ട പലരും നല്ല കമന്റുകള്‍ ഇട്ടിരുന്നു. എന്നാല്‍, ബിഗ് ബോസില്‍ പറയാന്‍ വേണ്ടി ഞങ്ങള്‍ ഉണ്ടാക്കിയ കഥയാണിതെന്നാണ് ചിലര്‍ പറയുന്നത്. മൂന്നാം വയസ്സില്‍ അമ്മ വിദേശത്തേക്ക് പോയത് ആ കുട്ടിക്ക് വലിയ വേദനയാണ്. അന്ന് അച്ഛനും അമ്മയുമായി ബന്ധമില്ലാതിരുന്ന കാലഘട്ടത്തില്‍, കുട്ടിക്ക് കിട്ടേണ്ട സ്‌നേഹവും കരുതലും ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ, എങ്ങനെയാണ് ഒരാളെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തേണ്ടത് എന്നതിനെക്കുറിച്ചോ, കരുതല്‍ എങ്ങനെ പ്രകടിപ്പിക്കണം എന്നതിനെക്കുറിച്ചോ അവള്‍ക്ക് അറിയില്ലായിരുന്നു,' നൂബിന്‍ വിശദീകരിച്ചു.

നെഗ്റ്റീവ് കമന്റിട്ട ആള്‍ക്കാരുടെ ലൈഫിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടാവും അതൊക്കെ കേട്ടിട്ട് ഇതൊക്കെ ഫേക്കാണെന്ന് മറ്റൊരാള്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാകുമെന്നാണ് നടന്‍ ചോദിക്കുന്നത്. തനിക്ക് ബിന്നിയുടെ കഥ അറിയാമെന്നും താന്‍ പറഞ്ഞ് കൊടുത്തപ്പോഴാണ് ആള് മാറി തുടങ്ങിയതെന്നും നടന്‍ പറയുന്നു.ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യന്‍. സീരിയല്‍ നടന്‍ നൂബിനാണ് ബിന്നിയുടെ ഭര്‍ത്താവ്. 

noobin johny opens up about binny

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES