ചെറുപയര്‍ പരിപ്പ് 250 ഗ്രാം
ശര്‍ക്കര 500 ഗ്രാം
ഒന്നാം പാല്‍ 1 കപ്പ്
രണ്ടാം പാല്‍ 3 കപ്പ്
മൂന്നാം പാല്‍ 4 കപ്പ്
നെയ്യ് 5 ടേബിള്‍സ്പൂണ്‍
ഏലക്കായ പൊടി അര ടീസ്പൂണ്‍
ചുക്കുപൊടി അര ടീസ്പൂണ്‍
ജീരകപ്പൊടി അര ടീസ്പൂണ്‍
കശുവണ്ടി 2 സ്പൂണ്‍
മുന്തിരി 2 സ്പൂണ്‍
നാളികേരക്കൊത്ത് 2 സ്പൂണ്‍
വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം ശര്‍ക്കര ഒരു കപ്പ് വെള്ളം ചേര്‍ത്ത് ഉരുക്കി വയ്ക്കുക. പരിപ്പ് കഴുകി വെള്ളം വാര്‍ത്ത് എടുക്കുക. ഒരു ഉരുളിയിലേക്ക് നെയ് ചേര്‍ത്ത് ചൂടാക്കി പരിപ്പ് ചേര്‍ത്ത് വറുക്കുക. പരിപ്പ് ചെറുതായി ബ്രൗണ്‍ കളര്‍ ആയാല്‍ മൂന്നാം പാലില്‍ വേവിക്കുക .(പാലിന് പകരം വെള്ളത്തിലും വേവിക്കാം ) പരിപ്പ് മൂടി വച്ച് വേവിക്കുക. പരിപ്പ് നന്നായി വെന്തു വന്നാല്‍ ശര്‍ക്കര പാനി ചേര്‍ത്ത് നന്നായി യോജിപ്പിച്ചു ,പരിപ്പും ശര്‍ക്കരയും വരട്ടി എടുക്കണം .ശേഷം രണ്ടാം പാല്‍ ചേര്‍ക്കാം .രണ്ടാം പാല്‍ ചേര്‍ത്ത് പായസം ഒന്ന് കുറുകി വന്നാല്‍ ഒന്നാം പാല്‍ ചേര്‍ക്കാം . ഒന്നാം പാല്‍ ചേര്‍ത്ത് നന്നായി ചൂടായി വന്നാല്‍ പായസം സ്റ്റവില്‍ നിന്നും മാറ്റാം. ഇനി ഒരു ചെറിയ പാനില്‍ നെയ് ഒഴിച്ച് ചൂടായാല്‍ കശുവണ്ടിയും മുന്തിരിയും വറുത്ത് കോരി മാറ്റാം . ഇതേ നെയ്യിലേക്ക് തേങ്ങാക്കൊത്ത് ചേര്‍ത്ത് വറുത്തെടുക്കണം .വറുത്തെടുത്ത തേങ്ങാക്കൊത്തും കശുവണ്ടി,മുന്തിരി എന്നിവ പായസത്തില്‍ ചേര്‍ത്ത് കൊടുക്കാം .പായസത്തിലേക്കു ഏലക്കായ പൊടി,ചുക്കുപൊടി,ജീരകപ്പൊടി എന്നിവ കൂടി ചേര്‍ത്തു യോജിപ്പിച്ചാല്‍ ടേസ്റ്റി ആയ പരിപ്പ് പ്രഥമന്‍ തയ്യാര്‍.