ഐ മേക്കപ്പില്‍ കാജല്‍ നിര്‍ബന്ധമാണെന്ന ധാരണയാണ് പലരുടേയും മനസ്സിലുണ്ടായിരുന്നത്. പക്ഷേ, ഇന്നത്തെ ട്രെന്‍ഡുകളില്‍ കണ്ണില്‍ കാജല്‍ ഒഴിവാക്കിയും മനോഹാരിത നേടാമെന്ന് വിദഗ്ധര്‍ പറയുന്നു. ബോളിവുഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ അഭിപ്രായത്തില്‍, കണ്ണുകള്‍ക്ക് ഒരു മാറ്റവും പുതുമയും നല്‍കാന്‍ ചില വഴികള്‍ പരീക്ഷിക്കാം.
കാള്‍ പെന്‍സിലിന് വിശ്രമം
കണ്ണിനു താഴെ കറുപ്പ് വരയ്ക്കുന്നതിന് പകരം, ചര്‍മത്തിന്റെ നിറത്തേക്കാള്‍ അല്പം ഇരുണ്ട ന്യൂട്രല്‍ ഐഷാഡോ മുകളിലും താഴെയും പുരട്ടാം. കണ്ണിനു വരയ്ക്കല്‍ ഒഴിവാക്കിയാലും കണ്‍പീലികള്‍ക്ക് ധാരാളം മസ്‌കാര ഉപയോഗിച്ച് ഡ്രമാറ്റിക് ലുക്ക് ലഭിക്കും.
മസ്‌കാരയും ഐലാഷ് കേളറും പ്രധാനമാണ്
വിശാലവും നിറഞ്ഞതുമായ കണ്‍പീലികള്‍ സ്വപ്നമല്ല. ഐലാഷ് കേളര്‍ ഉപയോഗിച്ച് പീലികള്‍ക്ക് വളവ് നല്‍കി, അപ്പറും ലോവറും ധാരാളം മസ്‌കാര പുരട്ടിയാല്‍ കണ്ണുകള്‍ വിടര്‍ന്നതായി തോന്നും.
വൈറ്റ് അല്ലെങ്കില്‍ ന്യൂഡ് ഐലൈനര്‍
കണ്ണിനകത്ത് കറുപ്പ് വരയ്ക്കുന്നതിന് പകരം വൈറ്റ് അല്ലെങ്കില്‍ ന്യൂഡ് ഐലൈനര്‍ ഉപയോഗിക്കാം. ഇതോടെ കണ്ണുകള്‍ കൂടുതല്‍ വലുതായും തുറന്നതായും തോന്നും. പക്ഷേ, ഐലൈനര്‍ മുഴുവന്‍ വാട്ടര്‍ലൈന്‍ ഭാഗത്ത് വരയ്ക്കാതെ, കോര്‍ണറുകളില്‍ മാത്രം നല്‍കുന്നത് മികച്ചതാണ്.
ബ്രൗണ്‍ സ്മോക്കി ഐ
സ്മോക്കി ഐ സ്‌റ്റൈലിന് കറുപ്പിന് പകരം ബ്രൗണ്‍ കോള്‍ ഉപയോഗിക്കാം. മുകളിലും താഴെയും കളര്‍ നന്നായി ബ്ലെന്‍ഡ് ചെയ്ത്, കണ്‍പീലികളില്‍ മസ്‌കാര പുരട്ടുമ്പോള്‍ കണ്ണിന്റെ ആകര്‍ഷണം ഇരട്ടിയാകും. കാജല്‍ ഒഴിവാക്കിയാലും കണ്ണുകള്‍ വിടര്‍ന്നും മനോഹരമായും കാണപ്പെടും.