ജനപ്രിയ പരമ്പരയായിരുന്ന വാനമ്പാടിയില്‍ നെഗറ്റീവ് ഷെയ്ഡുള്ള അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് പ്രിയദര്‍ശിനി മേനോന്‍ എന്ന പ്രിയ. മൂന്നുമണി എന്ന പരമ്പരയില്‍ ജലജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും പ്രിയ ജനപ്രീതി നേടിയിരുന്നു. ഇപ്പോളിതാ വാനമ്പാടി സീരിയലിലെ അനുഭവം പങ്ക് വച്ചിരിക്കുകയാണ് താരം,.
മലയാളം സീരിയല്‍ ഇന്റസ്ട്രിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിശേഷമാണ് താന്‍ സ്ട്രീറ്റ് സ്മാര്‍ട്ടായതെന്ന് പ്രിയ പറയുന്നു. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ചെയ്യും. എന്നെ കണ്ടാല്‍ വില്ലത്തി ലുക്കുണ്ടെന്നാണ് എല്ലാവരും പറയാറെന്നായിരുന്നു നിരന്തരമായി നെഗറ്റീവ് റോളുകള്‍ ചെയ്യുന്നതിന് പിന്നിലെ കാരണം തിരക്കിയപ്പോള്‍ പ്രിയയുടെ മറുപടി.
സീരിയല്‍ മേഖലയില്‍ വന്ന് കഴിഞ്ഞാല്‍ നമ്മുടെ സേഫ്റ്റി നമ്മള്‍ നോക്കണം. ആരും പ്രോട്ടക്ട് ചെയ്യാന്‍ വരില്ല. കേരളം ആ സമയത്ത് എനിക്ക് പുതിയ സ്ഥലമായിരുന്നു. ആ അനുഭവം ട്രോമാറ്റിക്കായിരുന്നു. കാണുന്നവരെ എല്ലാം എനിക്ക് ഇഷ്ടവും വിശ്വാസവുമാണ്. ജോവിയല്‍ പേഴ്‌സണാണ് ഞാന്‍. ഇന്നത്തെ ദിവസം ആഘോഷിക്കുക എന്ന ചിന്താഗതിയാണ്.
പക്ഷെ കേരളത്തില്‍ വന്നശേഷം ചിലര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് എന്നെ ഉപയോ?ഗിക്കുന്നതും അതിനെ എതിര്‍ക്കുമ്പോള്‍ ദ്രോഹിക്കുന്നതും സെറ്റില്‍ ഒറ്റപെടുത്തുന്നതും അബ്യൂസ് ചെയ്യുകയും എല്ലാം ചെയ്തു. ആദ്യത്തെ രണ്ട്, മൂന്ന് കൊല്ലം പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് പ്രശ്‌നങ്ങള്‍ വന്ന് തുടങ്ങിയത്. അങ്ങനെയാണ് അഞ്ച് വര്‍ഷം മുമ്പ് ലൈവില്‍ വന്ന് ഞാന്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. അന്ന് സീരിയലിന്റെ (വാനമ്പാടി) നിര്‍മാതാക്കള്‍ എനിക്ക് പിന്തുണ നല്‍കിയിരുന്നു. കുറ്റക്കാരന്‍ സംവിധായകനാണ്. അയാള്‍ പിന്നീട് ഞാന്‍ ലൈവ് പോയശേഷം വന്ന് സോറി പറഞ്ഞു. ഭാര്യയും കുട്ടികളുമുണ്ടെന്നാണ് പറഞ്ഞത്. കാല് പിടിച്ച് മാപ്പ് പറയാം എന്നൊക്കെ പറഞ്ഞു. അയാള്‍ മരിച്ചുപോയി. പക്ഷെ എന്നോട് ചെയ്തത് പറയാതിരിക്കാനാവില്ല.
ഒരു മനുഷ്യന്‍ എന്ന നിലയില്‍ എനിക്ക് അയാളെ അം?ഗീകരിക്കാനാവില്ല. ടെക്‌നീഷ്യന്‍ എന്ന നിലയില്‍ അയാള്‍ മികച്ചതാണ്. പ്രശ്‌നങ്ങള്‍ നിരവധി ഉണ്ടായിട്ടും ആ സീരിയല്‍ വിട്ട് ഞാന്‍ പോകാതിരുന്നത് ആ സീരിയലിനോടുള്ള എന്റെ കമ്മിറ്റ്‌മെന്റ് കൊണ്ടാണ്. സംവിധായകന്‍ മോശമായതുകൊണ്ടാണ് ആ സീരിയല്‍ പെട്ടന്ന് നിന്ന് പോയത്. സെറ്റില്‍ ആരും എന്നോട് മിണ്ടുമായിരുന്നില്ല. വിവരിക്കാന്‍ പറ്റാത്ത തരത്തില്‍ അനുഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ സ്ട്രീറ്റ് സ്മാര്‍ട്ടാണ്. നോ പറയേണ്ടിടത്ത് നോ പറയണമെന്ന് എല്ലാവരും പറയും. പക്ഷെ നോ പറഞ്ഞ് കഴിയുമ്പോള്‍ ആരും ഒപ്പമുണ്ടാവില്ല. ഒരു സ്ത്രീയെ ഉപദ്രവിക്കുക മറ്റൊരു സ്ത്രീയാണ്. വാനമ്പാടി ലൊക്കേഷനിലുണ്ടായിരുന്നവരോട് ചോദിച്ചാല്‍ എന്ന് ഉപദ്രവിച്ച ആ സ്ത്രീയാരാണെന്ന് പറഞ്ഞ് തരും.
ആദിത്യന്റെ ഭാര്യ രോണുവിന്റെ ഇന്റര്‍വ്യു ഞാനും കണ്ടിരുന്നു. സത്യത്തില്‍ രോണു ഒന്നും പറഞ്ഞിട്ടില്ലെന്ന് വേണം പറയാന്‍. മക്കളേയും മരിച്ചുപോയ അയാളെയും ഓര്‍ത്ത് രോണു ഒന്നും പറഞ്ഞിട്ടില്ല. പലതുമുണ്ട് പിന്നെ പറയാമെന്ന് രോണു പറയുന്നുണ്ടല്ലോ. അവരോട് എനിക്ക് റെസ്‌പെക്ട് മാത്രമേയുള്ളു.
രോണുവിന്റെ മക്കളെ ഓര്‍ത്ത്, മരിച്ചു പോയ അയാളെ ഓര്‍ത്ത്, രോണു ഒന്നും പറഞ്ഞിട്ടില്ല. ഐ റെസ്പക്ട് ഹെര്‍. അവര്‍ അവരുടെ കുട്ടികള്‍ക്കു വേണ്ടി, അവരുടെ ഹസ്ബന്‍ഡിനു വേണ്ടി, അവര്‍ മിണ്ടാണ്ടിരിക്കുന്നു. അല്ലെങ്കില്‍ മരിച്ചു പോയ ഒരാളെ പിന്നെയുമിട്ട്...അതു ഭാര്യയാണ്. പക്ഷേ, എനിക്കയാള്‍ ആരുമല്ല. സംവിധായകന്റെ ചെയറില്‍ ഇരിക്കുമ്പോള്‍ ബഹുമാനിക്കും. അല്ലാത്തപ്പോള്‍ ഒന്നുമില്ല. ആസ് എ ഹ്യൂമണ്‍ ബീയിങ് ഹീ ഈസ് വെരി ബാഡ്''. - പ്രിയ പറയുന്നു.