കഴിഞ്ഞ എട്ട് വര്‍ഷമായി ശ്രീവിദ്യ ഒരു കുറവും വരുത്താതെ സന്തോഷത്തോടെ നോക്കി; അങ്ങനെ പറയാന്‍ എനിക്കൊരു മടിയുമില്ല; കഴിഞ്ഞ മാസവും അങ്ങനെയാണ് ഞാന്‍ നടന്നത്; നാളെ തിരിച്ച് ഇരട്ടി സന്തോഷത്തോടെ സംരക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്; മനസ്സ് തുറന്ന് ശ്രീവിദ്യ മുല്ലച്ചേരിയുടെ ഭര്‍ത്താവ് രാഹുല്‍ പങ്ക് വച്ചത്

Malayalilife
 കഴിഞ്ഞ എട്ട് വര്‍ഷമായി ശ്രീവിദ്യ ഒരു കുറവും വരുത്താതെ സന്തോഷത്തോടെ നോക്കി; അങ്ങനെ പറയാന്‍ എനിക്കൊരു മടിയുമില്ല; കഴിഞ്ഞ മാസവും അങ്ങനെയാണ് ഞാന്‍ നടന്നത്; നാളെ തിരിച്ച് ഇരട്ടി സന്തോഷത്തോടെ സംരക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്; മനസ്സ് തുറന്ന് ശ്രീവിദ്യ മുല്ലച്ചേരിയുടെ ഭര്‍ത്താവ് രാഹുല്‍ പങ്ക് വച്ചത്

തന്റെ ഭാര്യയും നടിയുമായ ശ്രീവിദ്യ മുല്ലച്ചേരിയുടെ സമ്പാദ്യത്തില്‍ ജീവിക്കുന്നതില്‍ സന്തോഷമുണ്ടെന്നും, അതില്‍ യാതൊരു മടിയുമില്ലെന്നും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍. താന്‍ സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന സമയത്ത് വലിയ പിന്തുണ നല്‍കിയത് ശ്രീവിദ്യയാണെന്ന് രാഹുല്‍ തുറന്നുപറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

'കഴിഞ്ഞ എട്ട് വര്‍ഷമായി ശ്രീവിദ്യ എന്നെ ഒരു കുറവും വരുത്താതെ സന്തോഷത്തോടെ നോക്കി. അതിന് മുന്‍പ് എന്റെ അമ്മയായിരുന്നു അത് ചെയ്തത്. ഇപ്പോള്‍ എനിക്ക് ശ്രീവിദ്യയെ തിരികെ ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ട്. ഈയിടെയാണ് ആദ്യമായി എന്റെ പണമുപയോഗിച്ച് ശ്രീവിദ്യക്ക് പിറന്നാള്‍ സമ്മാനം വാങ്ങി നല്‍കിയത്. നിലവില്‍ കൊളാബറേഷന്‍സില്‍ നിന്നെല്ലാം എനിക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട്,' രാഹുല്‍ പറഞ്ഞു. 

'സ്വന്തം ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. നാളെ തിരിച്ച് അവളെ ഇരട്ടി സന്തോഷത്തോടെ സംരക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. എല്ലാം അവള്‍ നോക്കിക്കോളും എന്ന ചിന്തയല്ല എനിക്കുള്ളത്. കഴിഞ്ഞ മാസം വരെയും ഞാന്‍ അവളുടെ വരുമാനത്തെ ആശ്രയിച്ചാണ് ജീവിച്ചത്,' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ചിന്നുവിന് ഇതൊക്കെ മടിയാണ്. കണക്ക് നോക്കുന്നതും നെറ്റ് ബാങ്കിങ്ങ് ചെയ്യുന്നതുമൊക്കെ. ചില കടകളില്‍ പോയി ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോള്‍ അവളുടെ ഫോണ്‍ എന്റെ കയ്യില്‍ തരും. ഗൂഗിള്‍ പേ ചെയ്യാന്‍. നീ കൊടുക്ക് എന്ന് ഞാന്‍ പറയും. പക്ഷേ, ഇതുവരെ പുള്ളിക്കാരി കൊടുത്തിട്ടില്ല. കൈ കഴുകാന്‍ പോകുമ്പോള്‍ ചിന്നു ഫോണ്‍ എന്റെ കയ്യില്‍ തരും. ഇതുവരെ കണക്ക് ചോദിച്ചിട്ടില്ല. ബാങ്കില്‍ എത്രയാണ് ബാലന്‍സ് ഉള്ളതെന്ന് പുള്ളിക്കാരിക്ക് അറിയില്ല. എല്ലാം ഞാനാണ് നോക്കുന്നത്. കാരണം ഇതൊക്കെ മടിയാണ് അവള്‍ക്ക്'' രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞു.

2024 സെപ്റ്റംബര്‍ 8ന് ആണ് ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരായത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു  വിവാഹം. 'ക്യാംപസ് ഡയറി' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീവിദ്യ പിന്നീട് മമ്മൂട്ടി, അനു സിത്താര എന്നിവര്‍ക്കൊപ്പം' ഒരു കുട്ടനാടന്‍ ബ്ലോഗ്', ബിബിന്‍ ജോര്‍ജ്, പ്രയാഗ എന്നിവരോടൊപ്പം 'ഒരു പഴയ ബോംബ് കഥ', 'നൈറ്റ് ഡ്രൈവ്', 'സത്യം മാത്രമെ ബോധിപ്പിക്കാവൂ' തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ടെലിവിഷന്‍ ഷോകളിലൂടെയാണ് ശ്രീവിദ്യ ജനപ്രീതി നേടിയത്. 

അസ്‌കര്‍ അലി, അനീഷ് ഗോപാല്‍, അഞ്ജു കുര്യന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'ജീ ബൂം ഭാ' എന്ന ചിത്രം സംവിധാനം ചെയ്താണ് രാഹുല്‍ രാമചന്ദ്രന്‍ സിനിമയിലെത്തുന്നത്. 

sreevidya mullacherys husband rahul ramachandran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES