Latest News

നിലവില്‍ അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ ഐസിയുവില്‍; വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക്; പ്രാര്‍ത്ഥന തുടരാം; നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Malayalilife
 നിലവില്‍ അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ ഐസിയുവില്‍; വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക്; പ്രാര്‍ത്ഥന തുടരാം; നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പരിപാടിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്. അടിയന്തര ആന്‍ജിയോപ്ലാസ്റ്റി നടത്തി. വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയെന്നും ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി. ന്യൂറോ വിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നതായും ആശുപത്രി അറിയിച്ചു. 

നിലവില്‍ അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ ഐസിയുവിലാണ് രാജേഷുള്ളത്. ഞായറാഴ്ച വൈകിട്ട് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞു വീണതിനു പിന്നാലെ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

രാജേഷ് വെന്റിലേറ്ററില്‍ ആണെന്നും സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഡിസ്നി, സ്റ്റാര്‍, സണ്‍, സീ നെറ്റ്വര്‍ക്കുകള്‍ തുടങ്ങിയ പ്രമുഖ ചാനലുകളില്‍ അവതാരകനായി രാജേഷ് എത്തിയിട്ടുണ്ട്. ഒപ്പം നിരവധി സിനിമകളുടെ പ്രൊമോഷന്‍ ഇവന്റുകളിലും രാജേഷ് നിറസാന്നിധ്യമാണ്.
 

rajesh kesav health update

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES