കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന ശുഭവാര്‍ത്ത പുറത്തുവന്നു. 60 ദിവസമായി കിടപ്പിലായ രാജേഷ്, വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് കണ്ണുതുറന്നതായി സുഹൃത്ത് അറിയിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും, വിവിധ തെറാപ്പികള്‍ തുടരുകയാണെന്നും സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് വ്യക്തത വന്നിട്ടില്ലെങ്കിലും, ഫോക്കസ് മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നു. കേള്‍വിശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ, വിവിധ തെറാപ്പികള്‍ ചെയ്യാനുള്ള ധൈര്യം ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി തുടങ്ങിയവ ദിവസവും അദ്ദേഹത്തിന് നല്‍കുന്നുണ്ട്.
ശാരീരികമായും മാനസികമായും ഏറെ വെല്ലുവിളി നിറഞ്ഞതാണ് ഈ ചികിത്സാ ഘട്ടം. തെറാപ്പിസ്റ്റുകളുടെ സഹനശക്തിയെയും ആത്മാര്‍ഥതയെയും പ്രതാപ് ജയലക്ഷ്മി പ്രശംസിച്ചു. രാജേഷ് ചിലപ്പോള്‍ മയക്കത്തിലാകുന്നതും തെറാപ്പികളോട് വിമുഖത കാണിക്കുന്നതും കൂടെയുള്ളവരെ വിഷമത്തിലാക്കുന്നുണ്ടെങ്കിലും, രോഗിയുടെ അവസ്ഥ മനസ്സിലാക്കി ക്ഷമയോടെയാണ് പരിചരണം മുന്നോട്ട് പോകുന്നത്. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ PMR (Physical Medicine and Rehabilitation) വിഭാഗമാണ് ചികിത്സ ഏകോപിപ്പിക്കുന്നത്.
പ്രതാപ് ജയലക്ഷ്മിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: രാജേഷിന് ഇപ്പോള്‍ എങ്ങനെയുണ്ട്...? കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എനിക്ക് വരുന്ന എല്ലാ മെസ്സേജുകളും ഇത് മാത്രമാണ്. കഴിഞ്ഞ 2 ആഴ്ച ആയി ഞാന്‍ ഒരു യാത്രയില്‍ ആയിരുന്നതിനാല്‍ കൃത്യമായി reply കൊടുക്കാന്‍ കഴിഞ്ഞില്ല എല്ലാവരോടും ക്ഷമാപണം. എല്ലാ ദിവസവും എവിടെ ആയിരുന്നാലും രൂപേഷില്‍ Rupesh Kesav നിന്നു updates എടുക്കുന്നുണ്ടെങ്കിലും നേരിട്ട് വന്നു കണ്ട് എഴുതുന്നതാണ് അതിന്റെ ഒരു ശെരി എന്ന് തോന്നി. Also Read - പിഎം ശ്രീയെ മന്ത്രിസഭ അറിയാതെ പോയതില്‍ റോഷിയ്ക്കും ജയരാജിനും അമര്‍ഷം; പുകച്ചില്‍ മനസ്സിലാക്കി സിപിഎമ്മിനെ ചേര്‍ത്ത് പിടിച്ച് പാര്‍ട്ടി ചെയര്‍മാന്റെ... ഇന്ന് 60 ദിവസമായി രാജേഷ് Rajesh Keshav കിടക്കയിലായിട്ട്.. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ട് ഒരു മാസവും കഴിഞ്ഞിരിക്കുന്നു. ഇവിടെ PMR Department ന്റെ (Physical Medicine and Rehabilitation and Polymyalgia Rheumatica) കീഴിലാണ് ചികിത്സകള്‍ ഏകോപിക്കുന്നത്. വിവിധ തെറാപ്പികള്‍ രാജേഷിനെ ചെയ്യിപ്പിക്കുന്ന കാര്യം മുന്‍പ് സൂചിപ്പിച്ചിരുന്നവങ്കിലും പലതും ഞങ്ങള്‍ ആദ്യമായി കാണുന്നവയാണ്. രാവിലെ തുടങ്ങുന്ന സ്പീച്ച് തെറ്റാപ്പിയും, ഫിസിയോ തെറാപ്പിയും സാധാരണ നമുക്ക് പരിചിതമായ ഒന്നല്ല. ഉച്ചക്ക് ശേഷമുള്ള ഒക്യൂപ്പെഷണല്‍ തെറാപ്പിയും അതിന്റെ സമയവുമെല്ലാം രോഗിയുടെയും കൂടെയുള്ളവരുടെ ക്ഷമയും മനസ്സികനിലയെയും ചിലപ്പോള്‍ പരീക്ഷിക്കുന്നവയാണ്.' ഒരേ കാര്യം പലതവണ പറഞ്ഞു പറഞ്ഞു, മടുക്കാതെ ചെയ്യിപ്പിക്കുന്ന ഇവിടുത്തെ തെറാപ്പിസ്റ്റുകളുടെ ആത്മാര്‍ത്ഥതയെയും സഹന ശക്തിയെയും മനസ്സ് കൊണ്ട് നമിക്കുന്നു രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും ഫോക്കസ് കുറച്ചു കൂടി clear ആകേണ്ടതുണ്ട് .
കേള്‍വി ശക്തി ഉണ്ടെന്നു വ്യക്തമായതോടെ പലവിധ തെറാപ്പികള്‍ ചെയ്യാന്‍ കൂടുതല്‍ ധൈര്യം ഡോക്ടര്‍മാര്‍ക്ക് വന്നിട്ടുണ്ട്. പക്ഷേ രാജേഷ് ചിലപ്പോള്‍ പാതി മയക്കത്തില്‍, ഒരു തെറാപ്പിയും ചെയ്യാതെ മടി പിടിച്ചു കിടക്കുമ്പോള്‍ കൂടെയുള്ളവരെ അത് വിഷമിപ്പിക്കുന്നുണ്ട് എന്ന് അവന്‍ അറിയുന്നുണ്ടാവുമോ? എങ്കിലും ക്ഷമയോടെ, സാവധാനമാണെങ്കില്‍ കൂടിയും പരമാവധി ചികിത്സ നല്‍കുവാന്‍ ഇവിടെ എല്ലാവരും ശ്രമിക്കുന്നുണ്ട്. രാജേഷിനു ചികിത്സാ സഹായം നല്‍കിയ ശ്രീ വേണു കുന്നപ്പള്ളിയെപ്പോലെയുള്ള സുമനുസുകളെ നന്ദിയോടെ ഓര്‍ക്കുന്നു??.രാജേഷിനെ കേള്‍പ്പിക്കാന്‍ voice notes അയക്കുന്നവരോട് ഒത്തിരി സ്നേഹം
ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്... ചികിത്സാ കാലാവധി 6 മാസം വരെ നീണ്ടേക്കാം... അതിനിടയില്‍ അത്ഭുതങ്ങള്‍ സംഭവിച്ച കഥകള്‍ ഇവിടെ പലരും പറഞ്ഞു കേള്‍ക്കുന്നതും ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.രാജേഷ് അഭിനയിച്ച 'ഇന്നസന്റ്' സിനിമയുടെ റീലീസ് ഡേറ്റും , ധ്യാന്‍ നോടൊപ്പം അഭിനയിച്ച 'വടക്കന്‍ തേരോട്ടം' എന്ന മൂവിയുടെ റിലീസ് വാര്‍ത്തകളും അടക്കം നിരവധി സിനിമാ വിശേഷങ്ങള്‍ രാജേഷിനെ അറിയിക്കുന്നുണ്ട്. അത് കേള്‍ക്കുമ്പോഴാണ് കൂടുതല്‍ response അവനില്‍ ഉണ്ടാവുന്നത്, ആ ചലനങ്ങള്‍ ഏറെ പ്രതീക്ഷ പകരുന്നവയുമാണ്. ക
ിടക്കയില്‍ നിന്നു എണീറ്റു, ചിരിച്ച മുഖത്തോടെ കൈ വീശി കാണിക്കുന്ന രാജേഷിനായി നമുക്ക് കാത്തിരിക്കാം. അവനോടുള്ള പ്രാര്‍ത്ഥനയും സ്നേഹവും എന്നത്തപ്പോലെയും നമുക്ക് തുടരാം... ഡിസ്‌നി, സ്റ്റാര്‍, സണ്‍, സീ നെറ്റ്വര്‍ക്കുകള്‍ തുടങ്ങിയ പ്രമുഖ ചാനലുകളില്‍ അവതാരകനായി രാജേഷ് കേശവ് എത്തിയിട്ടുണ്ട്. ഒപ്പം നിരവധി സിനിമകളുടെ പ്രൊമോഷന്‍ ഇവന്റുകളിലും രാജേഷ് നിറസാന്നിധ്യവുമായിരുന്നു. ഹൃദയാഘാതവും തുടര്‍ന്ന് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളും മൂലമാണ് അദ്ദേഹം കിടപ്പിലായത്.