Latest News

'ഒരു നടിയുടെ 'ഷെല്‍ഫ് ലൈഫ്' പരമാവധി ഏഴു വര്‍ഷമെന്ന് പറഞ്ഞവരുണ്ട്';ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ 20 വര്‍ഷം പൂര്‍ത്തിയായി;  ഈ അര്‍ത്ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്; ആറാം ഫിലിംഫെയര്‍ നേട്ടത്തില്‍ മനസ്സ് തുറന്ന് പാര്‍വതി തിരുവോത്ത് 

Malayalilife
 'ഒരു നടിയുടെ 'ഷെല്‍ഫ് ലൈഫ്' പരമാവധി ഏഴു വര്‍ഷമെന്ന് പറഞ്ഞവരുണ്ട്';ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ 20 വര്‍ഷം പൂര്‍ത്തിയായി;  ഈ അര്‍ത്ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്; ആറാം ഫിലിംഫെയര്‍ നേട്ടത്തില്‍ മനസ്സ് തുറന്ന് പാര്‍വതി തിരുവോത്ത് 

ഫിലിംഫെയര്‍ പുരസ്‌കാര നേട്ടത്തില്‍ പോസ്റ്റ് പങ്കുവെച്ച് പാര്‍വതി തിരുവോത്ത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത 'തങ്കലാന്‍' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പാര്‍വതിക്ക് പുരസ്‌കാരം ലഭിച്ചത്. മാതാപിതാക്കളെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പാര്‍വതി കഴിഞ്ഞ ദിവസം പുരസ്‌കാരം ഏറ്റുവാങ്ങിയത്. 

എന്റെ ജീവിതത്തിലെ രണ്ട് സ്പെഷ്യല്‍ വ്യക്തികള്‍ക്കൊപ്പം ഈ നിമിഷം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി അമ്മയെയും അച്ഛനെയും വേദിയിലേക്ക് ക്ഷണിക്കുകയാണ് എന്നുപറഞ്ഞുകൊണ്ട് ഇരുവരെയും പാര്‍വതി വേദിയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നു. 

വേദിയില്‍ നില്‍ക്കുമ്പോള്‍ എപ്പോഴും പേടി അനുഭവപ്പെടാറുണ്ട്. എന്നാലിപ്പോള്‍വീടെന്ന പോലെയുള്ള അനുഭവമാണ് നല്‍കുന്നത്, അച്ഛനും അമ്മയ്ക്കും മധ്യേ നിന്ന് സംസാരിക്കവെ  പാര്‍വതി പറഞ്ഞു. ഞാന്‍ വേദിയില്‍ നിന്ന് കാണുന്ന കാഴ്ച അവരും കാണണം. ഞാനിന്ന് ഇവിടെ നില്‍ക്കാനുള്ള കാരണം ഇവരാണ്. ഇവര്‍ കാരണമാണെനിക്ക് തുടരാനാകുന്നത്. എന്തൊക്കെ പ്രശനങ്ങള്‍ വരുമ്പോഴും എനിക്ക് ധൈര്യം പകരുന്നതും എന്നെ പിന്താങ്ങുന്നതുമെല്ലാം എന്റെ അച്ഛനും അമ്മയുമാണ്, കരച്ചിലടക്കികൊണ്ട് പാര്‍വതി പറഞ്ഞു. 

താന്‍ ഇന്ത്യന്‍ സിനിമ രംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും ഏഴ് വര്‍ഷം മാത്രമേ സിനിമയില്‍ നിലനിന്ന് പോവാന്‍ സാധിക്കൂ, അതുകൊണ്ട് പരമാവധി സമ്പാദിക്കൂ എന്ന് തന്നോട് പലരും പറഞ്ഞിരുന്നെനും അതെല്ലാം ഇപ്പോള്‍ തമാശയായി തോന്നുന്നുവെന്നും പാര്‍വതി പറയുന്നു. 

 '2025 ഡിസംബറില്‍ ഇന്ത്യന്‍ സിനിമാ രംഗത്ത് ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ 20 വര്‍ഷം പൂര്‍ത്തിയായി. ഞാന്‍ സിനിമചെയ്യാന്‍ തുടങ്ങിയപ്പോള്‍, ഒരു നടിയുടെ 'ഷെല്‍ഫ് ലൈഫ്' പരമാവധി 6-7 വര്‍ഷമാണെന്ന് എന്നോട് പറഞ്ഞിരുന്നു. 'അതുകൊണ്ട് പരമാവധി പ്രയോജനപ്പെടുത്തുക, കഴിയുന്നത്ര വാണിജ്യ സിനിമകളില്‍ അഭിനയിക്കുക, അങ്ങനെ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാം, നിങ്ങളുടെ മൂല്യങ്ങളോ ആക്ടിവിസമോ നിങ്ങളെ ധനികരാക്കില്ല' എന്നെല്ലാം എന്നോട് പറഞ്ഞിരുന്നു.' 

'അതെല്ലാം ഇപ്പോള്‍ വെറും തമാശമാത്രമായി. എന്റെ കുടുംബം എപ്പോഴും എന്റെ കൂടെയുണ്ട്. ഏറ്റവും നല്ല കൂട്ടുകാര്‍ എന്നെ പിന്തുണയ്ക്കുന്നു. തിരസ്‌കാരങ്ങളെക്കാള്‍ മനുഷ്യത്വത്തെ തിരഞ്ഞെടുക്കാന്‍ എന്നെത്തന്നെ നിരന്തരം വിലയിരുത്താനുള്ള കഴിവ് ഞാന്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. ഞാന്‍ ഒരു പ്രൗഡ് വിസില്‍ബ്ലോവര്‍ ആയിരിക്കാം, എന്നിരുന്നാലും ശക്തമായ വേഷങ്ങള്‍ക്കായി എന്നെ തിരഞ്ഞെടുക്കുന്ന സമാന ചിന്താഗതിക്കാരായ, മിടുക്കരായ കഥപറയുന്നവരെ ഞാന്‍ കണ്ടെത്തുന്നു. അതുകൊണ്ട് ഈ അര്‍ത്ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്. എന്തൊരു ജീവിതം! എന്റെ 6-ാമത്തെ വിജയത്തിന് നന്ദി ഫിലിം ഫെയര്‍.' പാര്‍വതി കുറിച്ചു. 

അതേസമയം നിസാം ബഷീര്‍ ഒരുക്കുന്ന ഐ നോബഡിയാണ് പാര്‍വതിയുടെ വരാനിരിക്കുന്ന പ്രതീക്ഷയുള്ള ചിത്രം. പൃഥ്വിരാജ് സുകുമാരാന്‍ നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്ന് നിന്റെ മൊയ്ദീന്‍, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ, നോബഡി. കൂടാതെ അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിന്റെ ഭാഗമാവുന്നത്.

Parvathy Thiruvothu shines at the 70th Filmfare South Awards

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES