Latest News

ഒരാളില്‍ അര്‍പ്പിച്ച അന്ധമായ വിശ്വാസം തകര്‍ന്നതോടെ, പ്രിയപ്പെട്ട  സംരംഭത്തിന് അവസാനമിടേണ്ടി വന്നു; സമാധാനം കളഞ്ഞ് മുന്നോട്ട് പോകാനില്ല; പൂവ് ബ്രാന്റ് പൂട്ടിയതായി അറിയിച്ച് സൗഭാഗ്യ വെങ്കിടേഷ്

Malayalilife
ഒരാളില്‍ അര്‍പ്പിച്ച അന്ധമായ വിശ്വാസം തകര്‍ന്നതോടെ, പ്രിയപ്പെട്ട  സംരംഭത്തിന് അവസാനമിടേണ്ടി വന്നു; സമാധാനം കളഞ്ഞ് മുന്നോട്ട് പോകാനില്ല; പൂവ് ബ്രാന്റ് പൂട്ടിയതായി അറിയിച്ച് സൗഭാഗ്യ വെങ്കിടേഷ്

നര്‍ത്തകി, വീട്ടമ്മ എന്നു തുടങ്ങി ബിസിനസ് സംരംഭകയായി വരെ അറിയപ്പെടുന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അടുത്തിടെയായി വളരെയധികം ഭാരം കുറച്ച് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിനില്‍ക്കുന്ന സൗഭാഗ്യ ഇപ്പോഴിതാ, തന്റെ ഹൃദയം തകര്‍ത്ത ഒരു സംഭവവും അതിനെ തുടര്‍ന്ന് എടുത്ത കഠിനമായ തീരുമാനവും ആയി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. അതു മറ്റൊന്നുമല്ല, ഏകമകള്‍ സുധാപ്പൂവിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ആരംഭിച്ച ഓണ്‍ലൈന്‍ വസ്ത്രത്തിന്റെ ബിസിനസ് ആണ് താന്‍ ഉപേക്ഷിക്കുകയാണെന്ന് നടി അറിയിച്ചിരിക്കുന്നത്.

മകളുടെ നാലാം പിറന്നാള്‍ ദിനത്തിലായിരുന്നു സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് ഈ ബിസിനസ്സ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, അങ്ങേയറ്റം വേദനയോടെയാണെങ്കിലും ഈ സംരംഭം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിതയായിരിക്കുകയാണെന്നാണ് സൗഭാഗ്യ പറയുന്നത്. തന്റെ സ്വപ്നങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടോ, ആവശ്യത്തിന് പിന്തുണ ലഭിക്കാത്തതുകൊണ്ടോ അല്ല ഈ പിന്മാറ്റമെന്ന് സൗഭാഗ്യ വ്യക്തമാക്കുന്നു. മറിച്ച്, താന്‍ പൂര്‍ണ്ണമായി വിശ്വസിച്ച ബിസിനസ്സ് പങ്കാളിയില്‍ നിന്നുണ്ടായ വഞ്ചനയാണ് ഇതിന് കാരണം. നല്‍കിയ വാക്ക് പാലിക്കാന്‍ പങ്കാളിക്ക് സാധിക്കാതെ വന്നതോടെയാണ് കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ഈ ബ്രാന്‍ഡ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന അവസ്ഥയിലെത്തിയത്.

ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതും അത് നിലനിര്‍ത്തുന്നതും അങ്ങേയറ്റം ശ്രമകരമായ കാര്യമാണെന്ന് താരം ഓര്‍മ്മിപ്പിക്കുന്നു. സ്വന്തം സമയം, സ്നേഹം, പണം, ഉറക്കമില്ലാത്ത രാത്രികള്‍ എന്നിവയെല്ലാം മാറ്റിവെച്ചാണ് 'പൂവ്' എന്ന ബ്രാന്‍ഡ് ശക്തിപ്പെടുത്തിയത്. എന്നാല്‍ ഒരാളില്‍ അര്‍പ്പിച്ച അന്ധമായ വിശ്വാസം തകര്‍ന്നതോടെ, ഏറെ പ്രിയപ്പെട്ട ആ സംരംഭത്തിന് ഇന്ന് ഒരു അവസാനമിടേണ്ടി വന്നിരിക്കുകയാണ്. ബിസിനസിന്റെ ആദ്യദിനം മുതല്‍ തങ്ങളെ പിന്തുണച്ചവര്‍ക്കുള്ള മറുപടിയായാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

ഈ വലിയ തകര്‍ച്ചയിലൂടെ താന്‍ ചില പ്രധാനപ്പെട്ട ജീവിതപാഠങ്ങള്‍ പഠിച്ചതായും സൗഭാഗ്യ പറയുന്നു. ബിസിനസില്‍ നമ്മള്‍ കാണിക്കുന്ന സത്യസന്ധതയും വിശ്വാസ്യതയും തിരിച്ച് എല്ലാവരും പ്രകടിപ്പിക്കണമെന്നില്ല എന്നതാണ് അതില്‍ പ്രധാനം. ജീവിതത്തില്‍ മറ്റെന്തിനേക്കാളും സമാധാനമാണ് പരമപ്രധാനമെന്നും, അതില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതുകൊണ്ടാണ് ഈ ബിസിനസ്സ് സ്വപ്നം തല്‍ക്കാലം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.

എങ്കിലും, ഒരു സംരംഭക എന്ന നിലയിലുള്ള തന്റെ യാത്രയുടെ അവസാനമല്ല ഇതെന്നും താരം വ്യക്തമാക്കുന്നുണ്ട്. 'പൂവ്' എന്ന ഈ ഒരു അധ്യായം മാത്രമാണ് താന്‍ അവസാനിപ്പിക്കുന്നത്. വഞ്ചിക്കപ്പെട്ടതില്‍ തളരാതെ, കൂടുതല്‍ കരുത്തയോടെ ഏറ്റവും മികച്ച മറ്റൊരു ബിസിനസ്സ് സംരംഭവുമായി വരുംദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടുമെത്തുമെന്നും സൗഭാഗ്യ പ്രത്യാശ പ്രകടിപ്പിച്ചു.

soubhagya venkatesh closure of her business

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES