തന്റെ 33-ാം വയസ്സില്‍ ജീവിതത്തില്‍ താന്‍ തിരിച്ചറിഞ്ഞ ചില വലിയ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറഞ്ഞ് നടി സൗഭാഗ്യ വെങ്കിടേഷ് കുറിപ്പ് പങ്ക് വച്ചത് കഴിഞ്ഞ ദിവസമാണ്. ഒരു അമ്മയായും മകളായും ഭാര്യയായും സ്വന്തം വ്യക്തിത്വത്തോടും ചേര്‍ന്നുനിന്ന് എങ്ങനെ ജീവിക്കണമെന്ന് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
ഇപ്പോളിതാ തന്റെ പുതിയ വ്‌ലോഗിലൂടെ യൂട്യൂബ് വ്‌ലോഗിംഗ് നിര്‍ത്തിയാലോ എന്ന് വിചാരിക്കുന്ന ഘട്ടമാണിതെന്ന് പറയുന്നു.എനിക്കൊരു തീരുമാനം എടുക്കാന്‍ പറ്റുന്നില്ല. കണ്‍ഫ്യൂസ്ഡ് ആണ്. എടുത്ത് വെച്ചിരിക്കുന്ന വ്‌ലോഗുകള്‍ ഇടുക. എന്നിട്ട് എന്റെ മനസ് മാറിയാല്‍ യൂട്യൂബ് വ്‌ലോഗിംഗ് തുടരാം. അല്ലെങ്കില്‍ ഇതോടെ ഒരു ഗുഡ് ബൈ പറയാം എന്ന് ഞാന്‍ വിചാരിക്കുന്നെന്ന് സൗഭാഗ്യ വെങ്കിടേശ് പറയുന്നു.
പരസ്പരം മനസിലാക്കുന്നവരാണ് താനും അര്‍ജുനുമെന്നും സൗഭാഗ്യ പറയുന്നുണ്ട്. പങ്കാളിക്ക് ഒരു കാര്യം ചെയ്ത് കൊടുക്കുന്നത് അനാവശ്യ കാര്യമല്ല. എപ്പോഴും നമ്മുടെ എനര്‍ജി 100 ശതമാനത്തില്‍ നില്‍ക്കില്ല. നമ്മളെ പോലെ നമ്മളുടെ പങ്കാളിയും ഒരു മനുഷ്യരല്ലേ. അവരുടെ എനര്‍ജി മനസിലാക്കിയാലേ നല്ല റിലേഷന്‍ഷിപ്പ് മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റൂ. അല്ലാതെ ഞാനിത്ര ചെയ്തു, ബാക്കി നീ ചെയ്യണം എന്ന ആറ്റിറ്റിയൂഡില്‍ പോയാല്‍ ബന്ധം മുന്നോട്ട് പോകില്ല. അത് ഭാര്യ ഭര്‍ത്താവിനോട് പെരുമാറിയാലും ഭര്‍ത്താവ് ഭാര്യയോട് പെരുമാറിയാലും. ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും എനര്‍ജി ലെവല്‍ മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. അതില്‍ ദൈവത്തോട് നന്ദി പറയുന്നെന്നും സൗഭാഗ്യ വെങ്കിടേശ് പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് ചെയ്ത് വെച്ച വ്‌ലോഗാണ് ഇപ്പോള്‍ വോയിസ് ഓവര്‍ ചെയ്ത് നിങ്ങളിലേക്ക് എത്തിക്കുന്നതെന്നും താരം പറയുന്നു.
മകളെ സ്‌കൂളിലാക്കി തിരിച്ച് വരുന്ന വഴിക്ക് വളരെ മോശമായൊരു കാര്യം നടന്നു. അതെന്റെ ദിവസം നശിപ്പിച്ചു. എങ്ങനെ സംസാരിച്ചാലും അതിന്റെ കൂടുതല്‍ ഡീറ്റെയില്‍സിലേക്ക് പോകുന്നത് പോലെ ആകും. അതുകൊണ്ട് സംസാരിക്കുന്നില്ല. അത്രയും വിഷമത്തിലിരുന്നിട്ട് പെട്ടെന്ന് പുറത്തുള്ള ആക്ടിവിറ്റികളിലേക്ക് കടന്നപ്പോള്‍ ഓട്ടോമാറ്റിക്കായി ശരിയായി. ഇതൊന്നും എനിക്ക് ചെയ്യാനില്ലെങ്കില്‍ എന്റെ ഡിപ്രസ്ഡ് മൂഡ് എത്ര നീണ്ട് പോകും എന്നാണ് ഞാന്‍ ആലോചിക്കുന്നത്.
പലര്‍ക്കും മനസിന്റെ ശ്രദ്ധ തിരിക്കാന്‍ ഓപ്ഷനില്ലാതെ വരുമ്പോഴാണ് സ്തംഭിച്ച് പോകുന്നത്. പല അവസരങ്ങളിലും നമ്മളുടെ മൂഡ് ലൈറ്റ് ചെയ്യാന്‍ അരുമ മൃ?ഗങ്ങള്‍ക്ക് കഴിയും. ചിലപ്പോള്‍ ഇങ്ങനെ മൂഡ് സ്വിം?ഗ്‌സ് വരുമ്പോള്‍ ഇഷ്ടമുള്ള ആള്‍ക്കാര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നും. ചില സാഹചര്യങ്ങള്‍ കാരണം ഒരുമിച്ച് ഇരിക്കാന്‍ പറ്റില്ല. എന്നിട്ടും ഞാന്‍ വിളിച്ചപ്പോള്‍ അര്‍ജുന്‍ ചേട്ടന്‍ എന്നെ ആശ്വസിപ്പിച്ചപ്പോഴുണ്ടായ റിലീഫുണ്ട്. കുറേ കാര്യത്തില്‍ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടെന്ന് അപ്പോഴാണ് മനസിലായത്. പലര്‍ക്കും അങ്ങനെയൊരു സാഹചര്യം കാണില്ലെന്നും സൗഭാഗ്യ പറയുന്നു.
ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടും ജീവിതത്തില്‍ മുന്നോട്ട് പോകുന്നില്ലെന്ന് തോന്നിയ ഘട്ടങ്ങള്‍ തനിക്കുമുണ്ടായിട്ടുണ്ടെന്നും സൗഭാഗ്യ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. ചുറ്റും ആളുകളുണ്ടായിട്ടും ഒറ്റപ്പെടല്‍ അനുഭവിച്ച ദിവസങ്ങളും, എല്ലാവര്‍ക്കും വേണ്ടി കരുത്തോടെ നില്‍ക്കാന്‍ കഴിയാത്ത നിമിഷങ്ങളും ജീവിതത്തിന്റെ ഭാഗമായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച പിഴവുകളും, സ്വയം മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടി വന്ന സാഹചര്യങ്ങളും അവര്‍ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.
സൗഭാഗ്യയുടെ വാക്കുകള്‍: '33 വയസ്സായിട്ടും എന്റെ ജീവിതത്തെക്കുറിച്ച് ചില കാര്യങ്ങള്‍ ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് തുറന്നുപറയാന്‍ എനിക്ക് മടിയില്ല. മാറുമെന്ന് പ്രതീക്ഷിച്ച് ചില ബന്ധങ്ങളില്‍ ഞാന്‍ വീണ്ടും തുടര്‍ന്നിട്ടുണ്ട്. ഒരാളെ സ്‌നേഹിക്കുന്നതുകൊണ്ട് മാത്രം ആ ബന്ധം നന്നായി പോകില്ലെന്നും എപ്പോഴും തിരക്കിലായിരിക്കുന്നതും സംതൃപ്തിയോടെ ജീവിക്കുന്നതും രണ്ടാണ് എന്നും ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ ശരീരത്തെക്കുറിച്ചോര്‍ത്ത് വിഷമിച്ചിട്ടുണ്ട്.
എനിക്ക് ഇപ്പോഴും അമ്മയെ വേണം; അമ്മയെ ആവശ്യമില്ലാത്ത ഒരു കാലം ഉണ്ടാകില്ല.' സൗഹൃദങ്ങളുടെ കാര്യത്തിലും കാഴ്ചപ്പാടുകളില്‍ വലിയ മാറ്റം വന്നതായി സൗഭാഗ്യ വ്യക്തമാക്കുന്നു. ഇനി വലിയൊരു സൗഹൃദവലയം ആവശ്യമില്ലെന്നും, തനിക്ക് സുരക്ഷിതത്വം നല്‍കുന്ന കുറച്ച് മനുഷ്യര്‍ ഒപ്പമുണ്ടായാല്‍ മതിയെന്നുമാണ് നിലപാട്. പണ്ട് ചെയ്തിരുന്നത് പോലെ എളുപ്പത്തില്‍ കാര്യങ്ങള്‍ ക്ഷമിക്കാന്‍ ഇപ്പോള്‍ സാധിക്കാറില്ലെന്നും, യാതൊരു കുറ്റബോധവുമില്ലാതെ 'നോ' പറയാന്‍ ഇപ്പോഴും ശീലിക്കുകയാണെന്നും സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.
33-ാം വയസ്സില്‍ മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ആളായി മാറാനല്ല, മറിച്ച് സ്വന്തം മനസ്സിന് സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയായി മാറാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.