Latest News

നസ്ലിനെ കണ്ടപ്പോള്‍ പഴയ കമല്‍ഹാസനെ ഓര്‍മ്മ വന്നു; കമല്‍ഹാസന്റെ നിഷ്‌കളങ്കതയും കള്ളലക്ഷണവും നസ്ലിനും ഉണ്ടെന്ന് തോന്നുന്നു'; പ്രിയദര്‍ശന്‍

Malayalilife
നസ്ലിനെ കണ്ടപ്പോള്‍ പഴയ കമല്‍ഹാസനെ ഓര്‍മ്മ വന്നു; കമല്‍ഹാസന്റെ നിഷ്‌കളങ്കതയും കള്ളലക്ഷണവും നസ്ലിനും ഉണ്ടെന്ന് തോന്നുന്നു'; പ്രിയദര്‍ശന്‍

നടന്‍ നസ്ലിന്റെ അഭിനയശൈലിയെ പ്രശസ്ത നടന്‍ കമല്‍ഹാസനോട് ഉപമിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ''വിഷ്ണുവിജയം കണ്ടപ്പോഴാണ് കമല്‍ഹാസനെ ശ്രദ്ധിച്ചത്. അന്നത്തെ കമല്‍ഹാസന്റെ നിഷ്‌കളങ്കതയും കള്ളലക്ഷണവും നസ്ലിനും ഉണ്ടെന്ന് തോന്നുന്നു'' എന്ന് പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു. 'ലോകാ ചാപ്റ്റര്‍ 1' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം. മകള്‍ കല്യാണി പ്രിയദര്‍ശനും നസ്ലിനും ചേര്‍ന്ന് അഭിനയിക്കുന്ന ചിത്രം ഉടന്‍ പ്രേക്ഷകര്‍ക്ക് മുമ്പാകെ എത്തും.

''കല്യാണി സിനിമയിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നാഗാര്‍ജുനയുടെ സിനിമയിലേക്കുള്ള ക്ഷണമാണ് അവളുടെ തുടക്കമായത്. പിന്നീട് അവള്‍ അവതരിപ്പിച്ച ആക്ഷന്‍ കഥാപാത്രങ്ങള്‍ അച്ഛനായ എന്നെ പോലും അതിശയിപ്പിച്ചു. എന്നാല്‍ അതാണ് സിനിമയുടെ മാജിക്'' എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. നസ്ലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ''ഇപ്പോള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് നസ്ലിന്‍. കമല്‍ഹാസനെപ്പോലെ തന്നെ ഒരു നിഷ്‌കളങ്കതയും അതിനൊപ്പം നല്ലൊരു കള്ളനെന്ന പ്രതീതി നല്‍കുന്ന അഭിനയം അദ്ദേഹത്തിനുണ്ട്'' എന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

പ്രിയദര്‍ശന്റെ വാക്കുകള്‍ ആദരപൂര്‍വ്വം സ്വീകരിച്ചുകൊണ്ടാണ് നസ്ലിന്‍ പ്രതികരിച്ചത്. 100-ാമത്തെ സിനിമയിലേക്ക് കടക്കാനിരിക്കെ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും പ്രിയദര്‍ശന്‍ ഓര്‍മ്മിപ്പിച്ചു. '98 സിനിമകള്‍ ചെയ്തിട്ടുണ്ട്. ജയവും തോല്‍വിയും സിനിമയുടെ ഭാഗമാണ്. സിനിമ ഒരു ഹരമാണ്. അതിനാല്‍ ഫലത്തെ കുറിച്ച് ഭയപ്പെടാതെ ചെയ്യുന്നതാണ് വേണ്ടത്'' എന്നും അദ്ദേഹം പറഞ്ഞു.

priyadharshan about naslen

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES