ലോകയുടെ വിജയത്തോടെ നസ്ലനിും ആരാധകര്‍ കൂടവാണ്. മികച്ച അഭിനയാണ് ലോകയില്‍ നസ്ലിന്‍ കാഴ്ചവച്ചിരിക്കുന്നത്. നസ്ലിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. ദുല്‍ഖര്‍ സല്‍മാനും ടൊവിനോ തോമസുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നസ്ലിന്‍, 'Starstruck but grateful' എന്ന കുറിപ്പും ചേര്‍ത്തു. ടൊവിനോയുടെയും ദുല്‍ഖറിന്റെയും നടുവില്‍ ഇരുവരുടേയും തോളില്‍ കൈവെച്ച് നില്‍ക്കുന്ന നസ്ലിനെ കാണുന്ന ചിത്രം ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചു.
ചിത്രത്തിന് താഴെ ദുല്‍ഖര്‍ തന്നെ കമന്റ് ഇടുകയായിരുന്നു. ''എടാ, സൂപ്പര്‍സ്റ്റാര്‍'' എന്ന ദുല്‍ഖറിന്റെ കമന്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് ലൈക്കുകളും പ്രതികരണങ്ങളും കമന്റിന് ലഭിച്ചു.
ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ഏഴാമത്തെ ചിത്രമാണ് ലോക: ചാപ്റ്റര്‍ വണ്‍ - ചന്ദ്ര. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം വലിയ സ്വീകരണം നേടി മുന്നേറുകയാണ്. കല്യാണി പ്രിയദര്‍ശനൊപ്പം നസ്ലിന്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ തുടക്കമെന്ന പ്രത്യേകതയും വഹിക്കുന്നു.
സാന്‍ഡി, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിലെ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. വിജയകരമായ ബോക്സ് ഓഫീസിലൂടെ ലോക സിനിമ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.