നടനും സംവിധായകനുമായ രാജേഷ് മാധവന്‍ ഒരുക്കുന്ന ആദ്യ സിനിമ 'പെണ്ണും പൊറാട്ടും' ക്ലീന്‍ U സര്‍ട്ടിഫിക്കറ്റോടെ ഫെബ്രുവരി 13 ന് പ്രദര്‍ശനത്തിനെത്തും. മനുഷ്യരുടെ ചില പ്രവര്‍ത്തികള്‍ മൃഗങ്ങളുടെ ജീവിതത്തെ എത്രമാത്രം സങ്കീര്‍ണമാക്കുന്നു എന്നതാണ് പെണ്ണും പൊറാട്ടിന്റെ കഥ പശ്ചാത്തലം .കര്‍ഷകത്തൊഴിലാളികളും യുവാക്കളും അടങ്ങുന്ന സാധാരണക്കാരായ നൂറോളം ഗ്രാമവാസികളും ഒട്ടേറെ മൃഗങ്ങളും ആണ് ചിത്രത്തിലെ അഭിനേതാക്കള്‍ എന്നതാണ് പെണ്ണും പൊറാട്ടിനെ വ്യത്യസ്തമാക്കുന്നത് . കോമഡിയിലും ആക്ഷനിലും ഉള്‍പ്പടെ പുതുമുഖങ്ങളുടെ അത്യുഗ്രന്‍ പ്രകടനങ്ങള്‍ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്.
മലയാള സിനിമയിലെ ഒരു യുവ സൂപ്പര്‍ താരം ഉള്‍പ്പടെ ചില പ്രമുഖ താരങ്ങള്‍ ശബ്ദ സാന്നിധ്യമായി 'പെണ്ണും പൊറാട്ടി'ലും എത്തുന്നുണ്ട്. ഫാന്റസിയും സോഷ്യല്‍ സറ്റയറും സമന്വയിപ്പിച്ചുകൊണ്ടുള്ള വേറിട്ടൊരു കഥാപരിസരമാണ് ചിത്രത്തിന്റേത്. മഹേഷിന്റെ പ്രതികാരം, ന്നാ താന്‍ കേസ് കോട്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എസ് ടി കെ (STK) ഫ്രെയിംസ്, ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോര്‍ജ് അലക്‌സാണ്ടര്‍, ഷെറിന്‍ റേച്ചല്‍ സന്തോഷ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.
'ഭീഷ്മ പര്‍വ്വം', 'റാണി പത്മിനി' തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. അരുണ്‍ സി. തമ്പി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന് വേണ്ടി സബിന്‍ ഉരളിക്കണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ചമന്‍ ചാക്കോയാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുമ്പോള്‍ വൈശാഖ് സുഗുണന്റേതാണ് വരികള്‍. വിനോദ് പട്ടണക്കാടന്‍ കലാസംവിധാനവും റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വ്വഹിച്ചിരിക്കുന്നു.
ശബ്ദലേഖന വിഭാഗത്തില്‍ ശ്രീജിത്ത് ശ്രീനിവാസന്‍ (സിങ്ക് & സൗണ്ട് ഡിസൈന്‍), വിപിന്‍ നായര്‍ (സൗണ്ട് മിക്‌സിംഗ്) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. വൈശാഖ് സനല്‍കുമാര്‍, ഡിനോ ഡേവിസ് എന്നിവര്‍ ചേര്‍ന്നാണ് വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. എഗ്ഗ് വൈറ്റ് വി.എഫ്.എക്‌സും (VFX) ലിജു പ്രഭാകര്‍ കളറിംഗും നിര്‍വ്വഹിക്കുന്നു. പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് അഖില്‍ വിഷ്ണു വി എസ്, അക്ഷയ് പ്രകാശ്, ശിവകുമാര്‍ രാഘവ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ആന്റണി സ്റ്റീഫനാണ് പബ്ലിസിറ്റി ഡിസൈന്‍ കൈകാര്യം ചെയ്യുന്നത്.