ഓണാഘോഷം കളറാക്കാന്‍ എയന്‍ ഇന്ത്യയും; ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 6 വരെയുള്ള യാത്രകള്‍ക്കിടയില്‍ ഓണസദ്യ ഫ്‌ളൈറ്റില്‍ തന്നെ ലഭിക്കും; പ്രത്യേക ഒരുക്കവുമായി എയര്‍ ഇന്ത്യ

Malayalilife
ഓണാഘോഷം കളറാക്കാന്‍ എയന്‍ ഇന്ത്യയും; ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 6 വരെയുള്ള യാത്രകള്‍ക്കിടയില്‍ ഓണസദ്യ ഫ്‌ളൈറ്റില്‍ തന്നെ ലഭിക്കും; പ്രത്യേക ഒരുക്കവുമായി എയര്‍ ഇന്ത്യ

ഓണത്തിനോടനുബന്ധിച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്ന പ്രത്യേക ഒരുക്കവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലെയും മംഗലാപുരത്തെയും വഴി വിദേശത്തേക്കും തിരിച്ചും ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 6 വരെയുള്ള യാത്രകള്‍ക്കിടയില്‍ ആകാശത്തുതന്നെ ഓണസദ്യ ഒരുക്കും. യാത്രയ്ക്ക് പുറപ്പെടുന്നതിന് 18 മണിക്കൂര്‍ മുന്‍പ് വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയുള്ള പ്രീബുക്കിംഗ് വഴി 500 രൂപയ്ക്ക് ഓണസദ്യ ലഭ്യമാക്കാം.

വാഴയിലയില്‍ തന്നെ വിളമ്പുന്ന സദ്യയില്‍ മട്ടരി, നെയ്യ്, പരിപ്പ്, തോരന്‍, എരിശ്ശേരി, അവിയല്‍, കൂട്ടുകറി, സാമ്പാര്‍, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാര്‍, ഏത്തക്ക ഉപ്പേരി, ശര്‍ക്കര വരട്ടി, വിവിധതരം പായസങ്ങള്‍ തുടങ്ങി സമ്പൂര്‍ണ ഓണഭോജനത്തിന്റെ രുചി നിറഞ്ഞ വിഭവങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കസവുകര ഡിസൈന്‍ ഉള്‍പ്പെടുത്തിയ പ്രത്യേക പാക്കറ്റുകളിലാണ് ഭക്ഷണം വിതരണം ചെയ്യുക. കേരളത്തിന്റെ സമ്പന്നമായ കലാ-പാരമ്പര്യത്തെ ആദരിക്കാനായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ബോയിങ് വിമാനം കസവ് ശൈലിയിലുള്ള ലിവറിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഗള്‍ഫ് മേഖലകളുമായി കേരളത്തെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിവാരം 525 സര്‍വീസുകളാണ് നടത്തുന്നിരിക്കുന്നത്. തിരുവനന്തപുരംഗള്‍ഫ് മേഖലയില്‍ 90, കൊച്ചിഗള്‍ഫ് മേഖലയില്‍ 100, കോഴിക്കോട്ഗള്‍ഫ് മേഖലയില്‍ 196, കണ്ണൂര്‍ഗള്‍ഫ് മേഖലയില്‍ 140 സര്‍വീസുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. കൂടാതെ, വടക്കന്‍ കേരളത്തിലെ യാത്രക്കാരുടെ സൗകര്യത്തിനായി മംഗലാപുരത്തുനിന്നും പ്രതിവാരം 64 സര്‍വീസുകളും നടത്തുന്നു.

ഓണസദ്യയ്ക്ക് പുറമേ വിവിധ രുചികരമായ ഭക്ഷണങ്ങളും പ്രീബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുക്കിയിട്ടുണ്ട്. അവധി ചിക്കന്‍ ബിരിയാണി, വെജിറ്റബിള്‍ മഞ്ചൂരിയന്‍ വിത്ത് ഫ്രൈഡ് റൈസ്, മിനി ഇഡ്‌ലി, മെഡുവട, ഉപ്പുമാവ് എന്നിവ ഉള്‍പ്പെടുന്ന സസ്യാഹാരം, മാംസാഹാരം, മുട്ടാഹാരം തുടങ്ങി എല്ലാ രുചിക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വിഭവങ്ങളാണ് ഗോര്‍മെ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡയറ്റ് ഭക്ഷണം, ഷുഗര്‍ ഫ്രീ ഐറ്റങ്ങള്‍ തുടങ്ങി ആരോഗ്യസൗഹൃദ ഓപ്ഷനുകളും ലഭ്യമാണ്.

air india express onam sadhya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES