ട്രെയിനില്‍നിന്നിറങ്ങുന്നതിനിടെ അപകടത്തില്‍പെടാന്‍? കഴിഞ്ഞ യുവതിയെ അതിവേഗത്തില്‍ പ്രതികരിച്ച് രക്ഷപ്പെടുത്തിയ യുവാവിനെ പ്രശസ്ത ഗായകന്‍ എം.ജി. ശ്രീകുമാര്‍ അഭിനന്ദിച്ചു. സംഭവം സംബന്ധിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതിനിടെ, വീഡിയോ സഹിതമാണ് ഗായകന്‍ തന്റെ ആശംസകള്‍ അറിയിച്ചത്.
എം.ജി.ശ്രീകുമാര്‍ പങ്കുവച്ച പോസ്റ്റ്:
ഓഗസ്റ്റ് മാസം ഒമ്പതാം തീയതി രാത്രി 12.45 എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ രാജ്യറാണി എക്‌സ്പ്രസില്‍ നിന്നും ഒരു സ്ത്രീ ഇറങ്ങുവാന്‍ ശ്രമിക്കുമ്പോള്‍ ട്രെയിനിന്റെ ഇടയില്‍ പെടുകയുണ്ടായി. അവിടെ രാത്രിയില്‍ അറ്റകുറ്റപ്പണികളില്‍ വ്യാപൃതനായിരുന്ന എറണാകുളം ഡിപ്പോയിലെ ഇലക്ട്രിക്കല്‍ ഗ്രേഡ് 1 ടെക്‌നീഷ്യന്‍ രാഘവന്‍ ഉണ്ണി വളരെ സന്ദര്‍ഭോചിതമായി ആ സ്ത്രീയെ രക്ഷിക്കുകയുണ്ടായി അതിനുശേഷം ഉള്ള അദ്ദേഹത്തിന്റെ കൂള്‍ നടപ്പാണ് ഏറ്റവും രസകരം. അഭിനന്ദനങ്ങള്‍.
കമന്റ് ബോക്‌സിലും രാഘവന്‍ ഉണ്ണിക്ക് അഭിനന്ദന പ്രവാഹമാണ്. എന്നാല്‍ നന്ദി പറയാതെ നടന്നു നീങ്ങിയ സ്ത്രീയെ വിമര്‍ശിച്ചും കമന്റുകള്‍ കാണാം. മരണത്തില്‍ നിന്നു രക്ഷപ്പെട്ട സ്ത്രീയുടെ മാനസികനില നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ലെന്നും ചിലര്‍ കുറിയ്ക്കുന്നു.