കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന യുവ താരം വിഹാന്‍ വിഷ്ണുവിന്റെ പുതിയ ചിത്രം 'വലയം' ചിത്രീകരണം പൂര്‍ത്തിയായി. 'രഘുറാം' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുധീര്‍ സി ചക്കനാട്ട് സംവിധായക നിരയിലേക്ക് എത്തുന്ന ആദ്യ ചിത്രമാണ് 'വലയം'. വിഹാന്‍ വിഷ്ണുവിനൊപ്പം അക്രം, സുനില്‍ റാവുത്തര്‍,അനൂപ്,ജിറ്റി ജോസഫ് , അക്ഷയ തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഈ ത്രില്ലര്‍ ഹ്രസ്വചിത്രത്തിന്റെ കഥ ആശ്രിത് സന്തോഷും, തിരക്കഥ 'കുറുവ ദേശം' എന്ന ജനശ്രദ്ധ നേടിയ നോവലിന്റെ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹന്റേതാണ്. ആലിയ ഡ്രീം സിനിമസിന്റെ ബാനറില്‍ ആഷിഷ്. എസ് ആണ് ഹ്രസ്വചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സബി പൗലോസ് ആണ്. ക്രിയേറ്റീവ് ഡയറക്ടര്‍ & എഡിറ്റര്‍: നിഖില്‍ ബെന്നി, മ്യൂസിക്: ആന്റോ സ്റ്റെബിന്‍, മേക്കപ്പ് & കോസ്റ്റ്യൂംസ്: ഷൈനി അശോക്, ആര്‍ട്ട്: റെനീഷ് റെജി, കോ പ്രൊഡ്യൂസര്‍: ശ്രുതി ഗിരീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിയാസ് ഉംബായ്, സ്റ്റണ്ട്: ഡ്രാഗണ്‍ ജെറോഷ്, കളറിസ്റ്റ്: ആല്‍വിന്‍ ടോമി, സ്റ്റില്‍സ്: ഷാജി എന്‍ ജെ , ഡിസൈന്‍സ്: ഫ്രൈഡേ ഫ്‌ലിക്‌സ്, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: മനു കെ തങ്കച്ചന്‍, പി.ആര്‍.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍