Latest News

ടോപ്പ് സിംഗറില്‍ ഇനി ഞാനില്ല; അവര്‍ എന്നെ ഒഴിവാക്കിയില്ലേ... പിന്നെ പോകുന്നത് ശരിയാണോ? ഫ്‌ളവേ്‌ഴ്‌സ് ചാനലിലെ ടോപ്പ് സിംഗറില്‍ നിന്ന് തന്നെ മാറ്റിയതെന്ന് സ്ഥിരീകരിച്ച് ഗായകന്‍ എംജി ശ്രീകുമാര്‍

Malayalilife
ടോപ്പ് സിംഗറില്‍ ഇനി ഞാനില്ല; അവര്‍ എന്നെ ഒഴിവാക്കിയില്ലേ... പിന്നെ പോകുന്നത് ശരിയാണോ? ഫ്‌ളവേ്‌ഴ്‌സ് ചാനലിലെ ടോപ്പ് സിംഗറില്‍ നിന്ന് തന്നെ മാറ്റിയതെന്ന് സ്ഥിരീകരിച്ച് ഗായകന്‍ എംജി ശ്രീകുമാര്‍

മികച്ച നിരവധി കുരുന്ന് ഗായക പ്രതിഭകളെ സംഗീത ലോകത്തേക്ക് എത്തിക്കുന്ന റിയാലിറ്റി ഷോയാണ് ടോപ്പ് സിംഗര്‍. രണ്ടാഴ്ച മുമ്പാണ് ഷോയുടെ അഞ്ചാം സീസണിന് അവസാനം കുറിച്ചത്. പിന്നാലെ പുതിയ സീസണ്‍ ആരംഭിക്കുകയും ചെയ്തു. എംജി ശ്രീകുമാറും മധു ബാലകൃഷ്ണനും റിമി ടോമിയും ബിന്നിയും എല്ലാം ജഡ്ജുമാരായി എത്തിയ ഷോയുടെ പ്രധാന ശ്രദ്ധാ കേന്ദ്രവും ഇവര്‍ തന്നെയായിരുന്നു. കുട്ടികളോടുള്ള സ്നേഹപൂര്‍വ്വമായ ഇടപെടലും സൗഹൃദവും എല്ലാം ഏറെ ശ്രദ്ധ നേടുന്നതായിരുന്നു. എന്നാല്‍ ഷോയുടെ അഞ്ചാം സീസണിന് അവസാനം കുറിച്ചപ്പോള്‍ ഷോയില്‍ നിന്നും ജഡ്ജിംഗ് പാനലില്‍ നിന്നും എം ജി ശ്രീകുമാറിനെ ഒഴിവാക്കുകയായിരുന്നു ചാനല്‍ അധികൃതര്‍. ഇതു പ്രേക്ഷകരെ ഞെട്ടിച്ചുവെന്ന് മാത്രമല്ല, ആയിരക്കണക്കിന് പേരാണ് ശ്രീകുമാറിനെ തിരികെ കൊണ്ടു വരണമെന്ന് ചാനലിനോട് അഭ്യര്‍ത്ഥിക്കുന്നതും. തുടര്‍ന്ന് ഇതു തിരക്കിയെത്തിയ മാധ്യമങ്ങളോട് ഹൃദയം വിങ്ങുന്ന വേദനയിലാണ് അദ്ദേഹം പ്രതികരിച്ചതും.

എംജി സാറേ.. ഒരുപാട് കമന്റുകള്‍ വരുന്നുണ്ടല്ലോ ടോപ്പ് സിംഗറിലേക്ക് തിരിച്ചു വരാന്‍ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി നല്‍കുന്നത്. ഇല്ല.. ഇനി ഞാനില്ല ടോപ്പ് സിംഗറിലേക്ക്. പ്രേക്ഷകര്‍ ഒരുപാട് പേര്‍ എന്നെ വിളിച്ചും വരണം എന്നു പറയുന്നുണ്ട്. പക്ഷെ.. ഫ്ളവേഴ്സില്‍ നിന്ന് എന്നെ ഒഴിവാക്കിയില്ലേ.. പിന്നെ ഞാന്‍ പോവുന്നത് ശരിയാണോ.. അവര്‍ വിളിക്കട്ടേ.. വിളിച്ചാല്‍ പോവാം എന്നാണ് വേദനയോടെയും പ്രതീക്ഷയോടെയും അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ എം ജയചന്ദ്രനും മധു ബാലകൃഷ്ണനും ഗായിക ആര്യാ ദയാലുമാണ് ജഡ്ജിംഗ് പാനലില്‍ ഇരിക്കുന്നത്. എങ്കിലും എം ജി സാറിനെ തിരിച്ചു കൊണ്ടുവരൂ എന്നാണ് പലരും വീഡിയോകള്‍ക്ക് താഴെ അഭ്യര്‍ത്ഥിക്കുന്നത്. ടോപ്പ് സിംഗര്‍ 5ന്റെ ഫിനാലെ എപ്പിസോഡിലാണ് എം ജി ശ്രീകുമാറിനെ പ്രേക്ഷകര്‍ അവസാനമായി കണ്ടത്. അന്ന് വിജയിയായ മുംബൈ സ്വദേശി ശിവശങ്കര്‍ കൃഷ്ണയ്ക്ക് വിന്നര്‍ ബാന്‍ഡ് അണിയിച്ചതെല്ലാം എംജി ശ്രീകുമാര്‍ ആയിരുന്നു.

തൃശൂര്‍ സ്വദേശി സെബാ മൂണ്‍ ആണ് സെക്കന്റ് റണ്ണര്‍ അപ്പ് ആയത്. കോഴിക്കോട് സ്വദേശി ആര്‍ജിത നാലാം സ്ഥാനവും കൊല്ലം സ്വദേശി ദേവതീര്‍ത്ഥ് അഞ്ചാം സ്ഥാനവും നേടിയിരുന്നു. വിജയിയ്ക്ക് പത്ത് പവന്‍ സ്വര്‍ണമാണ് സമ്മാനമായി നല്‍കിയത്. ഫസ്റ്റ് റണ്ണര്‍ അപ്പിന് അഞ്ച് പവനും സെക്കന്‍ഡ് റണ്ണര്‍ അപ്പിന് മൂന്ന് പവന്‍ സ്വര്‍ണവും നാല്, അഞ്ച് സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാണ് സമ്മാനം നല്‍കിയത്. നടന്‍ ദിലീപ് സമ്മാനദാനവും നിര്‍വഹിച്ചു. അതേസമയം, ഷോയിലെ എം ജി ശ്രീകുമാറിന്റെ പ്രശസ്തമായ ഡയലോഗ് ആയിരുന്നു അടിമോനേ പൂക്കുറ്റി എന്നത്. അതേറെ വൈറലാവുകയും ആ രണ്ട് വാക്കുകള്‍ക്കിടയിലെ സന്തോഷവും ആവേശവും ഒക്കെ പ്രേക്ഷകരേയും സന്തോഷത്തിലാഴ്ത്തിയിരുന്നു. മാത്രമല്ല, മത്സരാര്‍ത്ഥികളായ കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവും ശ്രദ്ധ നേടുന്നതും ആയിരുന്നു.

mg sreekumar topsinger quit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES