ബോളിവുഡ് നടിയും, മോഡലും, ഫിറ്റ്നസ് പ്രേമിയും കൂടിയായ ബിപാഷ ബസു തന്റെ ഫിറ്റ്നസ്സിന്റെ കാര്യത്തില് പലര്ക്കും ഒരു മാത്യക കൂടിയാണ്. ബിബിഷ എല്ലായിപ്പോഴും ഫിറ്റ്നസുമായി ബന്ധപ്പെട്ട് ആരാധകരെ തന്റെ ഫിറ്റ്നസ് മന്ത്രങ്ങളും, അറിവുകളും ഉപയോഗിച്ച് ഞെട്ടിക്കാറുമുണ്ട്. ലോകം കൊറോണ വൈറസ് ബാധയെ തുടര്ന്ന് ഉളള ഭീതിയില് നിലനില്ക്കുമ്പോഴും സെലിബ്രിറ്റികളുള്പ്പെടെ ഉളളവര് ഈ ജീവന് അപകടപ്പെടുത്തുന്ന വൈറസിനെ പറ്റി ജനങ്ങളുടെ അവബോധത്തെ കുറിച്ച് ശരിയായ സന്ദേശം നല്കുന്ന തിരക്കുകളിലാണ്. അവര് ആരാധകരുമായി പല അറിവുകളും പങ്കുവയ്ക്കുന്നുമുണ്ട്.
സെലിബ്രിറ്റികള് തങ്ങളുടെ രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നതിനായും രോഗങ്ങള് ഉണ്ടാകാതിരിക്കുന്നതിനായും അവരുടെ രഹസ്യ ആഹാരങ്ങള് ആരാധകരുമായി പങ്കിടുന്നതില് അല്ഭുതപ്പെടേണ്ട കാര്യമല്ല. അതേസമയം പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന പാനീയങ്ങള് റിയ കപൂര് മുതല് ബിപാഷ ബസു വരെ ആരാധകരുമായി പങ്കുവച്ച് കഴിഞ്ഞിരിക്കുകയാണ്. എന്നാല് സോഷ്യല് മീഡിയയിലൂടെ ബിപാഷ ബസു തന്റെ പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നതിന്റെ ചിത്രം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതിലൂടെ പ്രതിരോധശേഷി കൂട്ടം എന്നും താരം വ്യക്തമാക്കുന്നുണ്ട്.
വളരെ ലളിതമായ ഒരു ആരോഗ്യ മിശ്രിതമാണ് ബിപാഷയുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന ഒരു പാനീയം എന്ന് പറയുന്നത്. വളരെയേറെ പരിശ്രമങ്ങള് ഒന്നും തന്നെ നടത്താതെ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. മല്ലി വിത്ത്, ജീരകം, ഉണങ്ങിയ ഇഞ്ചി പൊടി, മറ്റ് സുഗന്ധവ്യഞ്ജനങ്ങള് എന്നിവയുടെ ഗുണം ഉപയോഗിച്ച് ഉണ്ടാക്കുന്ന പാനീയം പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നു എന്നും ബിപാഷ വ്യക്തമാക്കുന്നുണ്ട്.