സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് നടി മീന തന്നെയാണ്. ഷൂട്ടിങ്ങിന്റെ ഭാഗമായി . കൊച്ചിയിലേക്കുള്ള താരത്തിന്റെ യാത്രയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. പിപിഇ കിറ്റ് ധരിച്ചാണ് ചെന്നൈയില്‍ നിന്ന് മീന കൊച്ചിയിലലേക്ക് എത്തുന്നത്. താരം തന്നെയാണ് മാസ്കും ഫേയ്സ്ബ് ഷീല്‍ഡും ഗൗസും പിപിഇ കിറ്റും ധരിച്ചുള്ള ചിത്രവും അതിനൊപ്പം താരം പങ്കുവച്ച ഒരു കുറിപ്പും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
'സ്പേസിലേയ്ക്കുള്ള യാത്രയ്ക്ക് തയാറെടുക്കുന്ന ആളെപ്പോലെയാകും എന്നെ കാണുമ്ബോള്‍ തോന്നുക. പക്ഷേ യുദ്ധത്തിനു പോകുന്ന അവസ്ഥയാണ് എന്റേത്. ഏഴ് മാസത്തിനുശേഷമുള്ള യാത്ര. ആളനക്കമില്ലാത്ത ഒറ്റപ്പെട്ട വിമാനത്താവളം കാണുമ്ബോള്‍ അദ്ഭുതം തോന്നുന്നു. എന്നെപ്പോലെ ഈ വേഷം ധരിച്ച ആരെയും കാണാത്തതും എന്നെ ആശങ്കപ്പെടുത്തുന്നു. ധരിച്ചതില്‍ ഒട്ടും യോജിക്കാത്ത ഒന്നാണ് ഈ വേഷം.
ചൂടും ഭാരവും കൂടുതല്‍. നമ്മള്‍ എസിയില്‍ ഇരിക്കുകയാണെങ്കില്‍പോലും വിയര്‍ത്തു കുളിക്കും. മുഖംപോലും ഒന്നു തുടക്കാന്‍ പറ്റാത്ത അവസ്ഥ. ഗ്ലൗസ് അണിഞ്ഞതുകൊണ്ടുളള ബുദ്ധിമുട്ടുകൊണ്ടാണത്. ഈ ദിവസങ്ങളില്‍ ഉടനീളം പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്റെ സല്യൂട്ട്. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടില്‍ നില്‍ക്കുമ്ബോഴും ആ വേദനകള്‍ സഹിച്ച് അവര്‍ നമുക്കായി കരുതല്‍ തരുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല.'-മീന കുറിച്ചു.