Latest News

ആഗ്രഹിച്ച് നിർമിച്ച വീട് മുക്തയ്ക്ക് സമ്മാനിച്ച് റിമി ടോമി; വിശേഷങ്ങൾ പങ്കുവച്ച് മുക്ത

Malayalilife
ആഗ്രഹിച്ച്  നിർമിച്ച വീട്  മുക്തയ്ക്ക് സമ്മാനിച്ച് റിമി ടോമി; വിശേഷങ്ങൾ പങ്കുവച്ച് മുക്ത

ലയാളികളുടെ പ്രിയങ്കരരായ നാത്തൂന്മാരാണ് റിമിയും മുക്തയും. മിനിസ്‌ക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയുമാണ് ഇവര്‍ ആരാധകര്‍ക്ക് പ്രിയങ്കരരായത്. തങ്ങളുടെ വീട്ടു വിശേഷങ്ങളും ഇവര്‍ പങ്കുവയ്ക്കാറുണ്ട്. നാത്തൂന്മാരാണെങ്കിലും സഹോദരിമാരെ പോലെയാണ് ഇവര്‍. എന്നാൽ ഇപ്പോൾ ഏറെ പ്രതീക്ഷകളോടെ  റിമി ടോമി നിർമിച്ച വീട്  മുക്തയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് റിമി ടോമി. പച്ചപ്പിനെ ഏറെ ഇഷ്‌ടപ്പെടുന്ന മുക്ത ഫ്‌ളാറ്റില്‍ മിക്ക സ്ഥലങ്ങളിലും പച്ചപ്പ് നിറച്ചിട്ടുണ്ട്. ഫ്‌ളാറ്റിനകത്ത് കിടപ്പുമുറിയിലും ഹാളിലും ടെറസിലുമെല്ലാം ചെടികള്‍ വെച്ചിട്ടുണ്ട് മുക്ത.  മുക്ത തന്റെ വീടിന്റെ വിശേഷങ്ങൾ എല്ലാം തന്നെ വനിത വീടിലൂടെയായിരുന്നു പങ്കുവച്ചിരുന്നതും.

പുതിയ വീട്ടിലേക്ക് മാറുന്ന സമയം റിങ്കുവിനോട് നാല് ഫോട്ടോ വേണമെന്ന്  മുക്ത ആവശ്യപ്പെട്ടിരുന്നു. അതിലൊന്ന് പപ്പയുടെ ഫോട്ടോയായിരുന്നു. അതോടൊപ്പം  വിവാഹ ഫോട്ടോയും രണ്ട് അമ്മമാരുടെ ഫോട്ടോയും പിന്നെ കണ്‍മണിയുടെ ഫോട്ടോയ്ക്കുമായാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് ഒരു ഇതൊരു വൈറ്റ് ഹൗസ് കൂടിയാണ്. അതേ സമയം ചേച്ചിയുടെ വൈറ്റ് ഹൗസിനെ  താൻ ഇപ്പോൾ ഗ്രീന്‍ ഹൗസാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നും മുക്ത പറയുന്നു. വെറുതെ ഇരിക്കുമ്പോഴും മകളുടെ ഫോട്ടോയൊക്കെ കാണാനാവും. എന്നാൽ ഫ്‌ളാറ്റില്‍ തനിക്കേറെ പ്രിയപ്പെട്ട സ്ഥലം പ്രാര്‍ത്ഥിക്കുന്ന  സ്ഥലമാണ് എന്ന് മുക്ത പറയുന്നു. രാത്രിയില്‍ ലൈറ്റ് ഓഫ് ചെയ്ത് മെഴുകുതിരി കത്തിച്ച് വെച്ച് ഇവിടെ നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഭയങ്കര പോസിറ്റീവ് എനര്‍ജിയാണ് ലഭിക്കാറുള്ളത്. അവിടെ നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ സന്തോഷമാണ്. എല്ലാവര്‍ക്കും അവിടെ ഇഷ്ടമാണ്. എന്നാൽ വീട്ടിൽ  ഓപ്പണ്‍ കിച്ചണാണ്.

വീട്ടിലേക്ക്  വരുമ്പോള്‍ ആദ്യം തന്നെ കാണാവുന്ന സ്ഥലമാണ് കിച്ചണ്‍ ഞാൻ   ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഇവിടെയാണ്. എപ്പോള്‍ നോക്കിയാലും കിച്ചണ്‍ ഇത് പോലെ തന്നെയിരിക്കും. അടുക്കള എപ്പോഴും വൃത്തിയായിരിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. വര്‍ക്കിങ് സ്‌പേസ് എപ്പോഴും വൃത്തിയായിരിക്കണം. ആസ്വദിച്ചാണ് കുക്ക് ചെയ്യാറുള്ളത്. പാചകം ചെയ്യുമ്പോള്‍ ടിവി കാണാനും കുഞ്ഞിനെ നോക്കാനുമൊക്കെ കഴിയാറുണ്ട്. പാത്രങ്ങള്‍ നിരത്തിയിടാന്‍ ഇഷ്ടമില്ല. കുറച്ച് പാത്രങ്ങള്‍ ഉപയോഗിക്കാനായി ശ്രമിക്കാറുണ്ട്.

അതേ സമയം ഈ ഫ്‌ളാറ്റ് ഇങ്ങനെയാക്കുന്നതില്‍ മുക്തയെ ഏറെ സഹായിച്ചതിന്  അമ്മയാണ് ചെടികളെല്ലാം മുക്തയ്ക്ക് നൽകിയതും  അമ്മയാണ്. മുഴുവനും ഗ്ലാസുള്ള ഫ്‌ളാറ്റാണ്. എന്നാൽ  പ്രൈവസിക്ക് വേണ്ടി  പേപ്പര്‍ പോലെയുള്ള കാര്യങ്ങള്‍ വെക്കുകയായിരുന്നു. എന്നാൽ  രണ്ട് പേരോടാണ് മുക്തയ്ക്ക് ശരിക്കും നന്ദി പറയാനുള്ളത്.  ചേച്ചി റിമിയുടെ  ഫ്‌ളാറ്റായിരുന്നു ഇത്. ഒരാള്‍ ഒരുവീട് പണിയുമ്പോള്‍ ഒരുപാട് ആഗ്രഹങ്ങള്‍ മനസ്സില്‍ വെച്ചിട്ടായിരിക്കുമല്ലോ ചെയ്യുന്നത്. പല കാരണങ്ങള്‍ കൊണ്ടും ചേച്ചിക്ക് ഇവിടെ താമസിക്കാന്‍ പറ്റാതെ പോയി. അങ്ങനെ ഏട്ടന് അത് കൈമാറുകയായിരുന്നു.

 എന്നാൽ ഇപ്പോൾ താരം തനിക്ക്  രണ്ട് മക്കളാണ് എന്ന് പറയുകയാണ് , ഒന്ന് കണ്‍മണിയും അടുത്തത് ഈ ഫ്‌ളാറ്റും. കുഞ്ഞിനെപ്പോലെയാണ് നോക്കുന്നത്. ഇതാണ് ഇപ്പോള്‍ എന്‍രെ ലോകം. വൃത്തിയാക്കലാണ് പ്രധാന പണി. ക്ലീനിങ് ചെയ്ത് എപ്പോഴും നടക്കും. കുഞ്ഞിനെ നോക്കാന്‍ ഇത്രയും പറ്റുന്നില്ലെന്ന് ചില സമയത്ത് ഓര്‍ക്കും. മകള്‍ക്കായി ഒരു  റൂമും മുക്ത ഒരുക്കുകയും ചെയ്തിട്ടുണ്ട്. കുക്കിംഗ് വീഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ എല്ലാവരും വീഡിയോ കാണിക്കാമോയെന്നൊക്കെ ചോദിക്കാറുണ്ട്. ഇപ്പോഴാണ് അത് സാധ്യമായത്. അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും മുക്ത തുറന്ന് പറയുന്നു.

Actress Muktha say thanks to rimi tomy and mom

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES