അഭിനയത്തിലൂടെയും നൃത്തിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംനകാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. മലയാളത്തിന് പുറമേ തമിഴില്‍ പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ സിനിമയില്‍ പതിനാറ് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിൽ പ്രേക്ഷകര്‍ക്കു നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ്.
‘പതിനാറ് വര്‍ഷത്തെ ഒരു മനോഹരമായ യാത്രയായിരുന്നു. ഒരുപാട് അഭിനന്ദനങ്ങള്‍. ഒരുപാട് നിരുപാധികമായ സ്‌നേഹം. കുറച്ച് മഹത്തരായ ഓര്‍മ. ഒരുപാട് പഠിച്ചു. വിജയം, പണം, വെറുപ്പ് അങ്ങനെ ഒരുപാട് ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍. പക്ഷേ ജനങ്ങള്‍ എനിക്ക് മേല്‍ തന്നെ നിരുപാധികമായ സ്‌നേഹമാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നത്. യാത്രയില്‍ എന്റെ ജീവിതത്തില്‍ ഒപ്പമുണ്ടായ എല്ലാവര്‍കും നന്ദി
‘കൂടുതല്‍ ആത്മാര്‍ഥതയോടെ ജോലി ചെയ്യും എന്ന് ഉറപ്പ് തരുന്നു. അമ്മയുടെ കരുതലും പിന്തുണയും ഇല്ലാതിരുന്നെങ്കില്‍ എനിക്ക് ഇവിടെ എത്താനാകുമായിരുന്നില്ല. എനിക്ക് എപ്പോഴും തരുന്ന പിന്തുണയ്ക്കും ആ ശക്തിക്കും എന്നും നന്ദി” എന്നും ഷംന സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ എല്ലാം തന്നെ തന്റേതായ സ്ഥാനം ഷംന നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഷംന 'കണ്ണാംമൂച്ചി’ എന്ന വെബ് സീരിസിലും അഭിനയിക്കുന്നുണ്ട്. താരം വേഷമിടുന്ന ഏറ്റവും പുതിയ ചിത്രം ‘തലൈവി’യാണ്.