മലയാള സിനിമയുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നടി ശോഭന. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ സിനിമയിലെ വികാരസാന്ദ്രമായ സീനുകള്‍ എടുക്കുമ്പോൾ അത് മലയാളത്തില്‍ ചെയ്യുമ്പോഴാണ് താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചതെന്നത് എന്ന് തുറന്ന് പറയുകയാണ് നടി ശോഭന. തമിഴ്, തെലുങ്ക് ഭാഷകളില്‍ വലിയ സിനിമകള്‍ ആയത് കൊണ്ട് ലൊക്കേഷനില്‍ അത്ര നിയന്ത്രണം ഉണ്ടാകുമെന്നും എന്നാല്‍ മലയാളത്തില്‍ അത്തരം സിനിമകള്‍ ചെയ്തപ്പോള്‍ അതായിരുന്നില്ല സ്ഥിതിയെന്നും ശോഭന വ്യക്തമാകുന്നു.
ശോഭനയുടെ വാക്കുകള്‍
' ക്ലോസ് ആയിട്ടുള്ള റൊമാന്റിക് സീനുകള്‍ ചെയ്യുമ്ബോള്‍ ആദ്യമൊക്കെ ഭയങ്കര സങ്കോചം തോന്നിയിരുന്നു. അതും കേരളത്തില്‍ ആണെങ്കില്‍ ഒരു ക്യാമറയുടെ പിന്നില്‍ തന്നെ ആളുകള്‍ നില്‍ക്കും. തെലുങ്ക് തമിഴ് സിനിമകളില്‍ അങ്ങനെയൊന്നുമില്ല. അവിടെ പോലീസ് ഒക്കെയാവും കാര്യങ്ങള്‍ നിയന്ത്രിക്കുക. മലയാളത്തില്‍ അങ്ങനെ അല്ല ലൈറ്റിന്റെ ഇടയില്‍ ആളുകള്‍ ഇങ്ങനെ നോക്കി നില്‍ക്കും നമുക്ക് ഒന്നും പറയാന്‍ പറ്റില്ല.
ചെയ്തല്ലേ പറ്റൂ. അത് പിന്നെ ശീലമായി പോയി. പിന്നെ കുറച്ചു ക്ലോസ് സീന്‍സ് റൊമാന്റിക് സീന്‍സ് അതൊക്കെ ചെയ്തേ പറ്റൂ'. ശോഭന പറയുന്നു.