മലയാള സിനിമ മേഖലയിലെ സന്തുഷ്‌ടസുന്ദര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. നാല് പെണ്മക്കളാണ് താരത്തിന് ഉള്ളത്. മൂത്ത മകൾ അഹാന കൃഷ്ണ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇന്ന് താരപുത്രിക്ക് ഇരുത്തിയഞ്ചാം പിറന്നാൾ ദിനമാണ്. താരത്തിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമാണ്.
സിനിമാക്കാര്‍ക്കിടയിലെ സന്തുഷ്ട സുന്ദര കുടുംബമാണ് കൃഷ്ണകുമാറിന്റെത്. കൊറോണ കാലത്ത് ഷൂട്ടുകളൊന്നും ഇല്ലാതെ താരകുടുംബം ഒന്നിച്ച് ഒരു വീട്ടില്‍ തന്നെയാണ് കഴിഞ്ഞ് പോന്നിരുന്നതും. ക്വാറന്റൈന്‍ സമയത്ത് പോലും വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് കുടുംബം മുഴുവന്‍ സമൂഹമാധ്യമങ്ങളിൽ തിരക്കിലായിരുന്നു. പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും, വര്‍ക്കൗട്ട് ചെയ്യുന്നതുമായ വീഡിയോകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. മക്കള്‍ക്കൊപ്പം നടന്‍ കൃഷ്ണകുമാറും കൂടാറുണ്ട്. എന്നാല്‍ അമ്മ സിന്ധു എന്നും ക്യാമറയ്ക്ക് പിന്നിലായിരിക്കും. എന്നാൽ ഇന്ന് കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാനയ്ക്ക് പിറന്നാൾ ദിനമാണ്. പിറന്നാൾ ദിനം ഷൂട്ടിംഗ് ലൊക്കേഷനിൽ ആഘോഷമാക്കുകയാണ് അഹാന. ലൊക്കേഷനിൽ വച്ച് നടിക്ക് പിറന്നാൾ സർപ്രൈസ് നൽകിയ സണ്ണി വെയ്‌നും സുഹൃത്തുക്കളുടെയും ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇത്തവണത്തെ താരത്തിന്റെ പിറന്നാൾ ആഘോഷം ഷൂട്ടിങ് ലൊക്കേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
2014 ല്‍ രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്. ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്. പോയ വര്‍ഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കെെയ്യടി നേടിയിരുന്നു.അഹാനയുടെ പാത പിന്തുടര്‍ന്ന് സഹോദരി ഇഷാനി സിനിമയിലേക്ക് എത്തുകയാണ്.