മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുമോൾ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ ഷൂട്ടിംഗിനിടെയിൽ ഇറങ്ങിപ്പോകേണ്ടി വന്ന അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി അനുമോൾ. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിനിടെയാണ് അവർ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പാറപ്പുറത്ത് നിന്നുള്ള ഒരു ഡാൻസ് സീനുണ്ടായിരുന്നു ഇതിലഭിനയിക്കുന്നതിനെടാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
ഷൂട്ടിംഗ് രംഗങ്ങിലെ തുടർച്ച സംബന്ധിച്ചുണ്ടായ വാക്കുതർക്കം പിന്നീട് പൊട്ടിത്തെറിയിലും ഇറങ്ങിപ്പോക്കിലും കലാശിക്കുകയായിരുന്നുവെന്നും അനു പറഞ്ഞു. ഷൂട്ടിംഗ് രംഗങ്ങളുടെ തുടർച്ചയെ സംബന്ധിച്ച് 95 ശതമാനവും തനിക്ക് തെറ്റ് പറ്റാറില്ല. അങ്ങനെയാണ് താൻ ആ രംഗത്തിലഭിനയിച്ചത്.
അവസാനം പ്രശ്നം വഷളായതോടെ ആ വാക്കുതർക്കത്തിനിടെയിലും താൻ എല്ലാ അസിസ്റ്റന്റ് ഡയറക്ടർമാരെയും വിളിച്ച് സീൻ വിവരിക്കാൻ പറഞ്ഞു. എന്നാൽ ആർക്കും അതിനെക്കുറിച്ച് അറിയില്ലായിരുന്നെന്നും അനു പറഞ്ഞു. അസോസിയേറ്റ് ഡയറക്ടറാണ് തന്നോട് തർക്കിച്ചത്. ടെലിവിഷൻ അവതാരകയും അനുമോൾ ശ്രദ്ധേയയായിട്ടുണ്ട്.
2011 ലെ ഇന്റർനാഷനൽ ഫിലിം ഫെസ്റിവൽ ഓഫ് കേരളയിലും മറ്റു വിദേശ ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ച,ശാലിനി ഉഷ നായരുടെ "അകം" ആണ് ആദ്യ മലയാളസിനിമ. തുടർന്ന് ചെയ്ത, പി. ബാലചന്ദ്രൻ സംവിധാനം ചെയ്ത “ഇവൻ മേഘരൂപൻ” എന്ന സിനിമയാണ് ആദ്യ തിയറ്റർ റിലീസ്. തുടർന്ന് ദാവീദ് & ഗോലിയാത്ത്, അകം, ഗോഡ് ഫോർ സെയിൽ, വെടിവഴിപാട്, ചായില്യം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.