സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾക്ക് നേരെ ഉയരുന്ന അധിക്ഷേപങ്ങൾക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. നിരവധി താരങ്ങളാണ് സൈബർ അറ്റാക്കിനെതിരെ രംഗത്ത് എത്തിയിട്ടുള്ളത്. എന്നാൽ ഇതിൽ സൈബർ കേസുമായി ചിലരാകട്ടെ മുൻപോട്ട് പോവുകയും ചെയ്യുന്നു. താരങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവും വന്നിട്ടില്ല എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് നടിയും അവതാരകയും ആയ അശ്വതി ശ്രീകാന്തിന്റെ പുതിയ ഒരു പോസ്റ്റിൽ നിന്ന് കൂടി വ്യക്തമാകുന്നത്. തന്നെ ഒരാൾ മോശമായി അധിക്ഷേപിച്ചതിനെ കുറിച്ച് അശ്വതി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
"നല്ല അന്തസ്സുള്ള ആളാണ്. പ്രൊഫൈൽ ഫേക്ക് ആവാൻ സാധ്യത ഉണ്ട്. പ്രവാസിയായാൽ കണ്ടു പിടിക്കാൻ പറ്റില്ലെന്നൊരു വിചാരിച്ച് സ്ത്രീകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന് എന്തും പറഞ്ഞു കളയും. സെക്സ്വൽ അബ്യുസ് ആണ് മെയിൻ. ആ കമന്റ് ഇവിടെ പോസ്റ്റ് ചെയ്യാൻ എന്റെ മാന്യത അനുവദിക്കുന്നില്ല. റിപ്പോർട്ട് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം", എന്ന പറഞ്ഞുകൊണ്ടാണ് ഒരു പ്രൊഫൈൽ ലിങ്ക് സഹിതം അശ്വതി ആരാധകരുമായി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
അശ്വതി തന്റെ കമന്റുകളിലൂടെ മോശമായി എന്നെ അധിക്ഷേപിച്ചു എന്നും പറയുന്നുണ്ട്. അശ്വതിക്കെതിരെ അധിക്ഷേപം 'പിസി പുന്നക്കാത്തറയിൽ' എന്ന പേരിലുള്ള പ്രൊഫൈലിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്. നിരവധി ആളുകൾ ആണ് അശ്വതിക്ക് പിന്തുണയുമായി രംഗത്ത് വരുന്നത്.ഇങ്ങനെയുള്ള മാനസീക രോഗികൾക്ക് നിയമം മാറാത്ത കാലത്തോളം അവസാനം ഉണ്ടാവില്ല. ചിലർ സോഷ്യൽ മീഡിയയിലൂടെ ഒരു ഐഡി പോയാൽ വേറൊരണ്ണവും ആയി വരും എന്നും അഭിപ്രായം പങ്ക് വയ്ക്കുന്നുണ്ട്.