Latest News

പതിനെട്ടാം വയസിലുളള മനോഹര ചിത്രം പങ്കുവച്ച് നടി ഭാമ; മിസ് ബ്യൂട്ടിഫുള്‍ കമന്റുമായി ഗായിക മഞ്ജരി; ചിത്രം വൈറൽ

Malayalilife
പതിനെട്ടാം വയസിലുളള  മനോഹര  ചിത്രം പങ്കുവച്ച് നടി ഭാമ; മിസ് ബ്യൂട്ടിഫുള്‍ കമന്റുമായി  ഗായിക മഞ്ജരി; ചിത്രം വൈറൽ

ലയാള സിനിമയിലെ ശ്രദ്ധേയരായ നായികമാരിൽ ഒരാളാണ്  നടി ഭാമ. നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്.  ഭാമ ഇന്‍ഡസ്ട്രിയില്‍ നായികയായും സഹനടിയായുമൊക്കെയാണ് ഭ സജീവമായിരുന്നത്.  നടിയുടെ വിവാഹം ഈ വര്‍ഷമാദ്യം ആയിരുന്നു നടന്നത്.  സോഷ്യല്‍ മീഡിയയില്‍  എല്ലാം തന്നെ ഭാമയുടെ വിവാഹ ചിത്രങ്ങളെല്ലാം വെെറലായി മാറിയിരുന്നു.  തന്റെ പുതിയ വിശേഷങ്ങള്‍ വിവാഹ ശേഷവും പങ്കുവെച്ചെല്ലാം താരം എത്താറുണ്ട്.

 അതേ സമയം ഭാമയുടെതായി ഇപ്പോൾ  വന്ന പുതിയ ഇന്‍സ്റ്റഗ്രം പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  നടി ഇത്തവണ  എത്തിയിരിക്കുന്നത് പതിനെട്ടാം വയസിലുളള ഒരു ഫോട്ടോ പങ്കുവെച്ചാണ്. ചിത്രത്തിന് ക്യാപ്ഷനായി പതിനെട്ടാം വയസ്സില്‍ എന്ന് മാത്രമാണ് ഭാമ  നല്‍കിയിരിക്കുന്നത്. ഭാമയുടെ ചിത്രത്തിന് ചുവടെ നിരവധി  കമന്റുകളുമായി സഹതാരങ്ങളും ആരാധകരും എത്തുകയും ചെയ്‌തു.

 ഗായിക മഞ്ജരി ഭാമയുടെ ചിത്രത്തിന് താഴെ മിസ് ബ്യൂട്ടിഫുള്‍ എന്നാണ് കുറിച്ചിരിക്കുന്നത്. ചുന്ദരി പെണ്ണെ എന്ന് ബിഗ് ബോസ് താരം വീണാ നായർ കുറിച്ചപ്പോൾ  ആ കണ്ണുകള്‍ എന്നാണ് ഭാമയുടെ ചിത്രത്തിന് താഴെ ദിവ്യാ ഉണ്ണി കുറിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ  ശാലിന്‍ സോയ, അഭയ ഹിരണ്‍മയി, മുക്ത, വിഷ്ണുപ്രിയ, സരയൂ മോഹന്‍, മാളവിക സി മേനോന്‍, പ്രിയങ്കാ നായര്‍, റിമി ടോമി തുടങ്ങിയ താരങ്ങളും കമന്റുമായി  പോസ്റ്റിന് ചുവടെ എത്തിയിരുന്നു.

 തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഏറെ തിളങ്ങി നിന്നിരുന്ന നടിയാണ് ഭാമ. താരത്തിന്റെ കരിയറിലെ തന്നെ വലിയ ഒരു വഴിത്തിരിവായിരുന്നു  നിവേദ്യത്തിലെ പ്രകടനം. ഭാമയുടെതായി ഒടുവില്‍ ശ്രദ്ധേയമായ ചിത്രം .2016ല്‍ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രമാണ്.  നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം കന്നഡത്തില്‍ രാഗാ എന്ന ചിത്രമായിരുന്നു.
 

Read more topics: # Actress bhama old pic
Actress bhama old pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES