ചെറിയ സമയത്തിനുള്ളില്‍ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിരുന്നു, മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ദുര്‍ഗ്ഗ. ലാലേട്ടനൊപ്പമുളള ചിത്രങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ദിലീപ് കുറ്റക്കാരനല്ല എങ്കില്‍ മാറ്റി നിര്‍ത്തുന്നത് ശരിയല്ല എന്ന് തുറന്ന് പറയുകയാണ് താരം. ഇത് സംബന്ധിച്ച് ദുര്‍ഗ തന്റെ നിലപാട് ഉടല്‍ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് പറഞ്ഞത്.
ദുർഗയുടെ വാക്കുകളിങ്ങനെ,
‘തെറ്റുണ്ടോ ഇല്ലയോ എന്നറിയില്ല. തെറ്റുണ്ടെങ്കില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ. നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ വച്ച് ഒഴിവാക്കില്ല’, . തങ്ങളെ പോലെയുള്ള നിരവധിയാളുകള്‍ക്ക് അതിജീവിതയൊരു പ്രോചദനമാണ് എന്നും അഞ്ച് വര്‍ഷം മുന്‍പ് താന്‍ സിനിമയിലേക്ക് വരുമ്പോഴാണ് ഈ പ്രശ്‌നം ഉണ്ടാകുന്നതെന്നും പല അവസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലും അല്ലാതെയും.
ആ വ്യക്തി നമ്മളെപ്പോലുള്ള എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്’, ദുര്‍ഗ പറയുന്നു. ഇതോടൊപ്പം തന്നെ വിജയ് ബാബുവിനെതിരെ പീഡന പരാതി നല്‍കിയ സംഭവത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ് എന്നും ദുര്‍ഗ പറഞ്ഞിരുന്നു.