Latest News

സത്യം പറഞ്ഞാല്‍ സിനിമ കിട്ടാത്തത് കൊണ്ടാണ് ഇടവേള എടുത്തത്; അതാണ് സത്യാവസ്ഥ; തുറന്ന് പറഞ്ഞ് നടി ഗൗതമി നായര്‍

Malayalilife
സത്യം പറഞ്ഞാല്‍ സിനിമ കിട്ടാത്തത് കൊണ്ടാണ് ഇടവേള എടുത്തത്; അതാണ് സത്യാവസ്ഥ; തുറന്ന് പറഞ്ഞ് നടി  ഗൗതമി നായര്‍

ലയാള സിനിമ പ്രേമികൾക്ക് ഡയമണ്ട് നെക്‌ളേസ്‌ എന്ന സിനിമയിലൂടെ ഏറെ സുപരിചിതയായ താരമാണ് ഗൗതമി നായർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് താരം. എന്നാൽ ഇപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രജേഷ് സെന്‍ ഒരുക്കിയ മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങി എത്തിയത്. എന്നാൽ ഇപ്പോള്‍ സിനിമയില്‍ നിന്നും താന്‍ വിട്ടു നില്‍ക്കാനുണ്ടായ കാരണത്തെ കുറിച്ച്  ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി വെളിപ്പെടുത്തിയത്.

ഗൗതമി നായരുടെ വാക്കുകള്‍ ഇങ്ങനെ,

 ‘എനിക്കാരും സിനിമ തരുന്നില്ലായിരുന്നു. അതാണ് സത്യാവസ്ഥ. ജാഡ ഇട്ടാല്‍ സിനിമ കിട്ടില്ല. സത്യം പറഞ്ഞാല്‍ സിനിമ കിട്ടാത്തത് കൊണ്ടാണ് ഇടവേള എടുത്തത്. ഞാന്‍ കാര്യമാണ് പറഞ്ഞത്. എല്ലാവരും വിചാരിച്ചു ഞാന്‍ അഭിനയിക്കുന്നില്ലന്ന്. ആരും പടം തന്നില്ല. അപ്പൊ ഞാന്‍ വീട്ടിലിരുന്നു. സിനിമ ഇല്ലാത്തപ്പൊ വീട്ടില്‍ വെറുതെ കുത്തിയിരിക്കാന്‍ പറ്റില്ലല്ലോ.അതുകൊണ്ട് പഠനവുമായി മുന്‍പോട്ട് പോകാമെന്ന് കരുതി അങ്ങനെ എംഎസ്സി ക്ലിനിക്കല്‍ സൈക്കോളജി പൂര്‍ത്തിയാക്കി.

മേരി ആവാസ് സുനോയില്‍ ആര്‍.ജെ. പോളി എന്നാണ് കഥാപാത്രത്തിന്റെ പേര്. കുറച്ച് ബബ്ലി ആയ ലൈവ്ലി ആയ ഓടിച്ചാടി നടക്കുന്ന കഥാപാത്രമാണ് പോളി. കുറച്ച് വ്യത്യസ്തമായ കഥാപാത്രമാണ് താന്‍ ഇതുവരെ അങ്ങനെ ഒരു കഥാപാത്രം ചെയ്തിട്ടില്ലന്നും. എവിടെയൊക്കെയോ ഞാന്‍ നില്‍ക്കുന്ന പോലെ കുറച്ച് കിളി പോയിട്ടുള്ള ഒരു കഥാപാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. 

Actress gauthami nair words about career

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES