Latest News

അഞ്ച് മിനിട്ടിന് വാങ്ങുന്നത് പതിനാലായിരം രൂപ; സിനിമയിലെ അവസരങ്ങൾ നഷ്‌ടപ്പെട്ടതോടെ ജീവിക്കാനായി മോഹന്‍ലാലിന്റെ നായിക ചെയ്യുന്നതിങ്ങനെ

Malayalilife
അഞ്ച് മിനിട്ടിന് വാങ്ങുന്നത് പതിനാലായിരം രൂപ; സിനിമയിലെ അവസരങ്ങൾ നഷ്‌ടപ്പെട്ടതോടെ  ജീവിക്കാനായി മോഹന്‍ലാലിന്റെ നായിക ചെയ്യുന്നതിങ്ങനെ

മോഹന്‍ലാല്‍ നായകവേഷത്തിൽ എത്തിയ ചിത്രമായ താണ്ഡവത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് കിരണ്‍ റാത്തോഡ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അന്യഭാഷാ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു.  ഹിന്ദി പോപ് സോങ്ങ് ആൽബങ്ങളിലൂടെയാണ് കിരൺ റാത്തോഡ് അഭിനയരംഗത്തേക്ക് ചുവട് വയ്ക്കുന്നത്. പിന്നാലെ 2001-ൽ പുറത്തിറങ്ങിയ യാദേൻ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കു പ്രവേശിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ സിനിമ ഇല്ലാതെ തന്നെ വരുമാനത്തിനായി ഒരു പുതിയ ബിസിനസ് തുടങ്ങിയിരിക്കുകയാണ്.

  താരം ഇപ്പോൾ തന്നോട് ആരാധകർക്ക് സംസാരിക്കാൻ വേണ്ടി ഒരു വെബ്സൈറ്റ് ആണ് തുടങ്ങിയിരിക്കുന്നത്. ആരാധകരുമായി സംസാരിക്കുന്നതിനു വലിയ പ്രതിഫലം ആണ്  താരം ഈടാക്കുന്നതും.  താരം ഒരുക്കിയിട്ടാണ് ആരാധകരുമായി വീഡിയോ കാൾ ചെയ്യാനും സംസാരിക്കാനും ഒക്കെ ഉള്ള സൗകര്യവും ഇങ്ങനെ ഒരു ബിസിനസ് ആരംഭിച്ചിരിക്കുന്നത്. ആരാധകർക്ക് താനുമായി ഫോൺ വിളിച്ച് മാത്രം  സംസാരിച്ചാൽ മതിയെങ്കിൽ അഞ്ച് മിനിട്ടിനു പതിനാലായിരം രൂപ ആണ് താരം വിളിക്കുന്നവരിൽ നിന്നും ഈടാക്കുന്നത്.

 ഒരു മിനിട്ടിനു ആയിരം രൂപ എന്ന കണക്കിൽ ഇരുപത്തി അഞ്ച് മിനിട്ടിന് ഇരുപത്തി അയ്യായിരം രൂപ ആണ് അത് അല്ല വീഡിയോ കാൾ ആണ് ചെയ്യേണ്ടത് എങ്കിൽ താരം ഈടാക്കുന്നത്. നടിയുടെ ചിത്രങ്ങൾ മാത്രം കണ്ടാൽ മതി എങ്കിൽ അതിനു വേണ്ടി നൽകേണ്ടത് നാലായിരം രൂപയും ആണ്. വെബ്സൈറ്റ് സന്ദർശിക്കാനുള്ള വിവരങ്ങൾ  ഇങ്ങനെ ആണ്. 

Actress kiran rathod life situation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES