Latest News

വിവാഹം മുടങ്ങാൻ കാരണം സിനിമ നടിയായത് കൊണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ലക്ഷ്‌മി ശർമ്മ

Malayalilife
വിവാഹം  മുടങ്ങാൻ കാരണം സിനിമ നടിയായത്  കൊണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ലക്ഷ്‌മി ശർമ്മ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷിമി ശർമ്മ. മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെയാണ് ലക്ഷ്മി മലയാളികൾക്ക് ഏറെ സുപരിചിതയാകുന്നത്.  തുടർന്ന് ദ്രോണ,പാസഞ്ചർ,കേരള പോലീസ്,എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ,നഗരം,ആയുർരേഖ,ചിത്രശലഭങ്ങളുടെ വീട്,പരിഭവം,കരയിലേക്ക് ഒരു കടൽ ദൂരം,മകരമഞ്ഞ് തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.  

തന്റെ അഭിനയ ജീവിതം മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം തുടങ്ങിയെങ്കിലും പിന്നീട് അത്രകണ്ട് താനാണ് ലക്ഷ്മിക്ക് ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല.  തുടർന്ന് സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു.  ഒരു സീരിയൽ സംവിധായകൻ ഇതിനിടെയിൽ ഇക്കിളി മെസേജുകൾ അയച്ച് തന്നെ ശല്യപ്പെടുത്തുന്നുവെന്ന് ലക്ഷ്മി തന്നെ പരസ്യമായി പറഞ്ഞിരുന്നു.  വരുന്ന വിവലോചനകൾ സിനിമ നടിയായതിനാൽ വിവാഹാലോചനകൾ മുടങ്ങിപ്പോകുന്നു എന്നാണ് ലക്ഷ്മി ശർമ്മ  ഇപ്പോൾ വ്യക്തമാക്കുന്നു.  വിവാഹത്തിന് അഭിനയം എന്നത്  തടസ്സമാകുന്നുവെന്നും നടി ഒരുവേള അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. 

2009ൽ   പറഞ്ഞ് ഉറപ്പിച്ച വിവാഹ നിശ്ചയം തന്നെ മുടങ്ങിയിരുന്നു. അതിനു പിന്നാലെ   നല്ല വിവാഹാലോചനകൾ ഒന്നും വന്നിട്ടില്ല എന്നും  അതിനു കാരണം സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് എന്നാണ്  നടി വെളിപ്പെടുത്തുന്നത്.  വൻകിടക്കാർ  സിനിമാ നടിമാരെ വിവാഹം കഴിക്കാൻക്യൂനിൽക്കുന്ന അവസ്ഥയുള്ളപ്പോഴാണ് മറിച്ചൊരു അഭിപ്രായം ലക്ഷ്മി ശർമ്മയുടെ ഭാഗത്തു നിന്നും ഉയർന്നിരുന്നത്. 

Actress lakshmi sharma statement about marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES