ചക്കരമുത്ത് എന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് നടി ലക്ഷ്മി രാമകൃഷ്ണന്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. മലയാളം,തമിഴ് ടെലിവിഷൻ ചാനലുകളിലായി സംപ്രേഷണം ചെയ്ത ആറു ലഘുചിത്രങ്ങൾ ഉൾപ്പെടെ താരം സംവിധാനം ചെയ്തിട്ടുമുണ്ട്. അഭിനരംഗത്ത് ഏറ്റവും കൂടുതല്‍ അവഗണന സഹിച്ച നടിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. എന്നാൽ ഇപ്പോൾ നിരവധി റിയാലിറ്റി ഷോയിലൂടെ ആളുകളുടെ ജീവിത കഥ കേൾക്കുന്ന ലക്ഷ്മി തന്നെ ഏറ്റവും കൂടുൽ വേദനിപ്പിച്ച ഒരു സംഭവത്തെ കുറിച്ച് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് അവർ സംസാരിച്ചത്.
യാഥാർത്ഥ്യം ഫിക്ഷനെക്കാൾ വലുതാണെന്ന് പറഞ്ഞാണ് അവർ പറഞ്ഞത്. ഒരിക്കൽ 21 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി തന്നെ കാണാൻ വന്നു. കാണുമ്പോൾ തന്നെ ഹോർമോണൽ പ്രശ്നമുള്ള ആളായി തനിക്ക തോന്നി. പിന്നീട് അവരോട് സംസാരിച്ചതിന് ശേഷമാണ് താൻ കാര്യങ്ങളെ കുറിച്ച് അറിഞ്ഞത്. അവിവാഹിതയായ ആ പെൺ കുട്ടിക്ക് ഏഴ് വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്. 13 വയസ്സുള്ളപ്പോൾ അമ്മയുടെ കാമുകൻ റെപ്പ് ചെയ്തതാണ്. പിന്നീട് പ്രശ്നമായപ്പോൽ അമ്മയേയും മകളേയും അയാൾ ഏറ്റ് എടുത്തു.പിന്നീട് ഏഴ് വർഷമായി അയാളുടെ പീഡനം സഹിച്ചാണ് ആ പെൺകുട്ടി അവിടെ കഴിഞ്ഞത്.
അയാളെ വിളിച്ച് താൻ സംസാരിച്ചപ്പോൾ അന്ന് കേസ് ആയിരുന്നെങ്കിൽ താൻ മൂന്ന് മാസം കൊണ്ട് രക്ഷപെട്ടേനെ ഇന്ന് ഇപ്പോൾ ഏഴ് വർഷമായി അവരെ നോക്കുന്നത് താനാണെന്നാണ് അയാൾ മറുപടി നൽകിയത്. അവർക്ക് വേണ്ട ഹെൽപ്പുകൾ എല്ലാം നമ്മൾ ചെയ്തിരുന്നെങ്കിലും ഈ ചെറുപ്രായത്തിൽ അവർ അനുഭവിക്കേണ്ടി വന്ന ദുരന്തം തന്നെ സംബന്ധിച്ചിടത്തോളം വളരെ വിഷമിപ്പിക്കുന്ന ഒന്നായിരുന്നെന്നും അവർ പറഞ്ഞു