ഇഷ്‌ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നവ്യ നായർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. വിവാഹ ശേഷം സിനിമ വിട്ട താരം ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒരു മടങ്ങി വരവ് നടത്തിയത്. അഭിനയം വിട്ടിരുന്ന സമയത്ത് താരം നൃത്തത്തിൽ എല്ലാം തന്നെ സജീവമാകുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്.
അതേസമയം താരം ഗർഭിണിയാണെന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അതോടൊപ്പം താരം പങ്കുവച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റും വൈറലായി മാറിയിരിക്കുകയാണ്. അവൾക്ക് ഭ്രാന്താണ്, പക്ഷേ അവളൊരു അത്ഭുതമാണ്. അവളുടെ തീയിൽ ഒരു നുണയും ഉണ്ടാവില്ലെന്നാണ് പോസ്റ്റിനൊപ്പം പങ്കുവച്ച ചിത്രത്തിന് ചുവടെ നവ്യ കുറിച്ചത്. മഞ്ഞ നിറമുള്ള ചുരിദാർ ധരിച്ച നവ്യ കുളി കഴിഞ്ഞ് വന്ന ഈറൻ മുടിയുമായി കണ്ണാടിയ്ക്ക് മുന്നിൽ നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് ചുവടെ കമന്റുമായി എത്തിയിരിക്കുന്നത്. കൂടുതലായും സോഷ്യൽ മീഡിയയിൽ ഉയരുന്നത് ഗർഭിണിയാണോ എന്നുള്ള ചോദ്യമാണ്. നിങ്ങൾ രണ്ട് പേരാണോ? നവ്യ ശരിക്കും ഗർഭിണിയാണോ? മേക്കപ്പ് ഒന്നുമില്ലാതെ നിൽക്കുന്നതിനാൽ അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ഒരു ആരാധകൻ നൽകിയിരിക്കുന്ന കമന്റ്.