സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് അമൃത സുരേഷ്. ഈ അടുത്താണ് താരം പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ പെരുകുമ്പോഴും ജീവിതത്തില്‍ പ്രണയം നിറയ്ക്കുകയാണ് അമൃതയും ഗോപിസുന്ദറും. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് തങ്ങളുടെ പ്രണയം ഇരുവരും പ്രഖ്യാപിച്ചത്. പിന്നാലെ താരങ്ങളുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന നിരവധി കഥകളും സോഷ്യല്‍ മീഡിയാ പേജുകളില്‍ നിറഞ്ഞു. ഇപ്പോഴും പല രീതിയില്‍ അതു തുടരുകയാണ്.
ഇരുവരെയും പിന്തുണയ്ക്കുന്നവരും വിമര്‍ശനത്തിന് വിധേയരാവുന്ന സമയം കൂടിയാണിത്. ഇപ്പോഴിതാ, നവ്യാ നായര്‍ക്കെതിരെയാണ് ആരാധകര്‍ തിരിഞ്ഞിരിക്കുന്നത്. നവ്യയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രം അമൃത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചതിനു പിന്നാലെയാണ് നവ്യക്കെതിരെ വിമര്‍ശനവുമായി ആളുകള്‍ വരുന്നത്. മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. വിവാഹ ശേഷം ഒരുപാട് നാളുകളായി സിനിമാ രംഗത്ത് നിന്നും മാറി നിന്ന താരം ഒരുത്തീ എന്ന സിനിമിയിലൂടെയാണ് തിരിച്ചു വന്നപ്പോള്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
എന്നാല്‍ അമൃതയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പ്രചരിച്ചതോടെ നവ്യയുടെ ആരാധകരെല്ലാം ഇപ്പോള്‍ വിമര്‍ശകരായി. നവ്യ ചേച്ചിയെ കുറിച്ച് ഇങ്ങനെയല്ല കരുതിയിരിക്കുന്നത് എന്നാണ് ആരാധകര്‍ കുറിക്കുന്നത്. നവ്യയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, നവ്യേ ഇത് വേണ്ടായിരുന്നു എന്നാണ് ഭൂരിഭാഗം കമന്റുകള്‍ രേഖപ്പെടുത്ത്ുന്നത്. നവ്യയോട് കുറച്ചെങ്കിലും ഇഷ്ടം ഉണ്ടായിരുന്നു ഇപ്പോള്‍ അതും പോയി എന്നും ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച താരമാണ് നവ്യ നായര്‍. സിബി മലയില്‍ ചിത്രത്തിന് ശേഷം മികച്ച അവസരങ്ങള്‍ ആണ് നവ്യക്ക് ലഭിച്ചത്, വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നിന്ന താരം ഒരുത്തി എന്ന സിനിയിലൂടെയായിരുന്നു തിരിച്ചെത്തിയത്. ഇന്നും ആരാധകരേറെയുള്ള കഥാപാത്രമാണ് നവ്യ നായികയായ നന്ദനത്തിലെ ബാലാമണി. നവ്യ നായര്‍ എന്ന പേരിനൊപ്പം മലയാളികള്‍ ഇന്നും ചേര്‍ത്തുവെക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രം കൂടിയാണ് ബാലാമണി. നവ്യയുടെ കരിയര്‍ ബെസ്റ്റ് എന്നുതന്നെ പറയാന്‍ സാധിക്കുന്ന ആ കഥാപാത്രത്തിന്റെ പേരിനോട് സാമ്യമുള്ള പേര് തന്നെയായിരുന്നു താരത്തിന് ഒരുത്തീയിലെ കഥാപാത്രത്തിനും ഉണ്ടായിരുന്നത്.