Latest News

മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ ഉദ്ദേശശുദ്ധിയോടെ നല്ല വാക്കുകള്‍ കൊണ്ട് വിമര്‍ശിക്കൂ: നവ്യ നായർ

Malayalilife
മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ ഉദ്ദേശശുദ്ധിയോടെ നല്ല വാക്കുകള്‍ കൊണ്ട് വിമര്‍ശിക്കൂ: നവ്യ നായർ

ലയാളി പ്രേക്ഷകർക്ക് നന്ദനത്തിലെ ബാലാമണിയെ അത്ര  പെട്ടന്ന് ഒന്നും തന്നെ മറക്കാനാകില്ല. പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാള് കൂടിയാണ് നടി നവ്യ നായർ. നന്ദനം എന്ന ചിത്രത്തിന് പിന്നാലെയായിരുന്നു താരം മോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരുന്നത്. അതിന് പിന്നാലെ  സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം ചിത്രങ്ങളില്‍ നടി തിളങ്ങുകയും ചെയ്‌തു. .വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ താരം വീണ്ടും സിനിമയിൽ അഭിനയിക്കാനായി എത്തിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്ത്രിയാണ് നവ്യയുടെ രണ്ടാം വരവ്. എന്നാൽ ഇപ്പോൾ മലയാള സിനിമ മേഖലയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി ആരംഭിച്ച സോഷ്യല്‍ മീഡിയ കാംപെയിനില്‍ പങ്കു ചെര്‍ന്നിരിക്കുകയാണ് നടി നവ്യ നായർ.

 സിനിമ മേഖലയില്‍ നിന്നുള്ള സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ക്ക് എതിരെ കാംപെയിനായ റെഫ്യൂസ്‌ ദ അബ്യൂസ്  സൈബര്‍ ഇടം ഞങ്ങളുടെയും ഇടം ഏറ്റെടുത്താണ് താരവും  ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ  താരങ്ങളായ മഞ്ജു വാര്യര്‍,പൂര്‍ണിമ ഇന്ദ്രജിത്ത്,നിമിഷ സജയന്‍,രഞ്ജിനി ഹരിദാസ്,അന്ന ബെന്‍,സാനിയ ഇയ്യപ്പന്‍,ശ്രിന്ദ,കനി കുസൃതി തുടങ്ങിയ കാംപെയിനിന്റെ ഭാഗമായി എത്തിയിരുന്നു.

മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ ഉദ്ദേശശുദ്ധിയോടെ നല്ല വാക്കുകള്‍ കൊണ്ട് വിമര്‍ശിക്കൂ, സ്‌നേഹത്തോടെ ജീവിക്കൂ,ജീവിക്കാന്‍ അനുവദിക്കൂ എന്ന് നവ്യ പറയുന്നു.ഞാനും നിങ്ങളുമടക്കമുള്ള നമ്മളാരും പൂര്‍ണ്ണരല്ല.അതുകൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ക്ക് അതീരരുമല്ല.പക്ഷെ,വിമര്‍ശനങ്ങള്‍ അവ എപ്പോഴും നീതിയുക്തവും സംസ്‌കാര ബോധത്തോടെയുള്ളതും ആകേണ്ടതുണ്ട്.നിര്‍ഭാഗ്യവശാല്‍ ചെറിയൊരു ശതമാനം ആളുകള്‍ ഈ സാമാന്യ തത്വം മറന്നുപോകുന്നു.ഇതിനെതിരെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ശക്തമായി പ്രതികരിക്കുക,പ്രതിഷേധിക്കുക.മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ ഉദ്ദേശശുദ്ധിയോടെ നല്ല വാക്കുകള്‍ കൊണ്ട് വിമര്‍ശിക്കൂ.സ്‌നേഹത്തോടെ ജീവിക്കൂ.ജീവിക്കാന്‍ അനുവദിക്കൂ എന്നുമാണ് നവ്യ നായര്‍ തുറന്ന്  പറയുന്നത്. 

അടുത്തിടെയായിരുന്നു താരം തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷമാക്കിയത്. കുടുംബത്തോടൊപ്പം അതിരപ്പളളിയിലെ സംരോഹ റിസോര്‍ട്ടിലാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. നവ്യയ്ക്ക് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഗംഭീര സര്‍പ്രൈസാണ് ഒരുക്കിയത്. പഴയകാല സുഹൃത്തുക്കളുടെ ആശംസാ വീഡിയോയും കേക്കും ഒക്കെയാണ് താരത്തിനായി ഒരുുക്കിയത്. അമ്മയും അച്ഛനും അനിയനും മകനും ഒന്നിച്ചായിരുന്നു നവ്യയുടെ പിറന്നാള്‍ ആഘോഷം. സുഹൃത്തുക്കളുടെ വീഡിയോകളും സര്‍പ്രൈസും കണ്ട നവ്യ കരഞ്ഞു പോകുകയായിരുന്നു.

Actress navya nair join the campain refuse the abuse

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES