Latest News

കഥാപാത്രങ്ങള്‍ കിട്ടാതെ പോയ ഒന്നൊന്നര വര്‍ഷം ഉണ്ട്; ബ്രേക്കിനെ കുറിച്ച് വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്

Malayalilife
കഥാപാത്രങ്ങള്‍ കിട്ടാതെ പോയ ഒന്നൊന്നര വര്‍ഷം ഉണ്ട്;  ബ്രേക്കിനെ കുറിച്ച്  വെളിപ്പെടുത്തി നടി  പാർവതി തിരുവോത്ത്

 മലയാള സിനിമ പ്രേമികൾക്ക് നോട്ട്ബുക്ക് എന്ന സിനിമയിലൂടെ ഏറെ സുപരിചിതയായ താരമാണ് പാർവതി തിരുവോത്ത്. പിന്നാകെ നിരവധി ചിത്രങ്ങളിലൂടെ നായികയായി തിളങ്ങാൻ താരത്തിന്  സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ  തന്റെ പുതിയ ചിത്രമായ പുഴുവിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ കരിയറില്‍ സംഭവിച്ച ഒരു ബ്രേക്കിനെ കുറിച്ചാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 

കഥാപാത്രങ്ങള്‍ കിട്ടാതെ പോയ ഒന്നൊന്നര വര്‍ഷം ഉണ്ട്. അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ആദ്യസിനിമ കഴിഞ്ഞുള്ള അഞ്ചാറ് വര്‍ഷം എന്നെ ആരും അങ്ങനെ കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍, വിവാദങ്ങള്‍ക്കൊക്കെ ശേഷമുള്ള, ഞാനും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം, പ്രേക്ഷകരും ഞാനും തമ്മിലുള്ള ബന്ധം അതിനൊക്കെ ഒരു പക്വത വന്നിട്ടുണ്ട്.

സിനിമകള്‍ ലഭിക്കാത്ത സമയമായിരുന്നു അത്. ആദ്യം ക്യാരക്റ്റര്‍ റോളുകള്‍ കിട്ടി. പിന്നെ ലീഡ് റോളുകളിലേക്ക് വന്നു. ഇപ്പോഴും ക്യാരക്റ്റര്‍ റോളുകളും ചെയ്യുന്നുണ്ട്. ആര്‍ക്കറിയാം എന്ന സിനിമയില്‍ ഞാനല്ല ലീഡ്. കൂടെ ആണെങ്കിലും പൃഥ്വിയുടെയും നസ്രിയയുടെയും സിനിമയാണത്. സോഫി എന്ന കഥാപാത്രത്തിന് പ്രാധാന്യമുണ്ടോ എന്നതാണ് ഞാന്‍ നോക്കുന്നത്.

Actress parvathy tiruvothu words about carrier break

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES